എലപ്പുള്ളി : കഴിഞ്ഞ 25 വർഷത്തിലധികമായി കാടുപിടിച്ചു കിടക്കുകയാണ് പാലക്കാട്-പൊള്ളാച്ചി പാതയോരത്തുള്ള വള്ളേക്കുളം. സ്വകാര്യവ്യക്തിയുടെ കുളമാണെങ്കിലും പ്രദേശത്തെ വിവിധ പാടശേഖരസമിതികൾ കൃഷി ആവശ്യങ്ങൾക്കായി ഈ കുളത്തെ ആശ്രയിച്ചിരുന്നു. To advertise here, പഞ്ചായത്തിലെ 23-ാം വാർഡിൽ ഉൾപ്പെടുന്ന കുളത്തിനുസമീപത്തായി സ്വകാര്യ ഇരുമ്പുരുക്കുകമ്പനി വന്നതോടെയാണ് കുളം മലിനമാകാൻ തുടങ്ങിയതെന്ന് പഞ്ചായത്തംഗം കെ.വി. പുണ്യകുമാരി ആരോപിച്ചു. പഞ്ചായത്തിലെ വിവിധവിദ്യാലയങ്ങൾ നീന്തൽ മത്സരങ്ങൾക്കുവരെ കുളം ഉപയോഗിച്ചിരുന്നു. നേരത്തേ മണ്ഡലമാസമായാൽ തമിഴ്നാട്ടിൽ നിന്നടക്കം നിരവധി അയ്യപ്പഭക്തരാണ് കുളിക്കാനായി ഇവിടെ എത്തിയിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഈ കുളത്തിന് ഏഴോളം അവകാശികളുണ്ടെന്നും കഴിഞ്ഞ ഭരണസമിതിയുടെകാലത്ത് പഞ്ചായത്തിന് കുളം വിട്ടുനൽകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട്, നടപടികളൊന്നുമുണ്ടായില്ലെന്നും മുൻ പ്രസിഡന്റ് കെ. രേവതി ബാബു പറഞ്ഞു. വള്ളേക്കുളത്തിന് പുറമേ, പഞ്ചായത്തിലെ 200-ഓളം കുളങ്ങൾ ഇന്ന് നാശത്തിന്റെ വക്കിലാണ്.നേരത്തേ കേന്ദ്ര ഉൾനാടൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് മേഖലയിലുള്ള കുളങ്ങൾ സംരക്ഷിക്കുന്നതിനായി മത്സ്യക്കൃഷി പദ്ധതിക്കായി പഠനം നടത്തിയിരുന്നുവെങ്കിലും പിന്നീട് നടപടിയൊന്നുമായില്ല. നിലവിൽ പഞ്ചായത്തിൽ കുന്നംകാട്ടുപതി സിസ്റ്റത്തിൽ നിന്നുമെത്തുന്ന വെള്ളം ഒന്നിടവിട്ട ദിവസങ്ങളിലാണ് ലഭിക്കുന്നത്. പൈപ്പ് കണക്ഷൻ ഇല്ലാത്തിടത്ത് ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. കുടിവെള്ളപ്രശ്നം രൂക്ഷമായേക്കാവുന്ന ഇത്തരമൊരു സാഹചര്യത്തിൽ എലപ്പുള്ളി മേഖലയിലെ കുളങ്ങളെ സംരക്ഷിക്കുന്നതിനായി നബാഡുമായി ചേർന്ന് പുതിയപദ്ധതി ആവിഷ്കരിക്കുമെന്ന് പഞ്ചായത്ത് അധ്യക്ഷൻ പി.സി. ബിജു പറഞ്ഞു. Published: 23 Apr 2026, 03:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
