കാട്ടാക്കട : അപകടങ്ങൾ പതിവായ കാട്ടാക്കട കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോയ്ക്കുള്ളിൽ ജീവനക്കാരുടെ അനധികൃത വാഹന പാർക്കിങ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. വന്നുപോകുന്നത് ഉൾപ്പെടെയുള്ള ബസുകൾ നിർത്തിയിടാൻപോലും സ്ഥലമില്ലാത്തപ്പോഴാണ് ഡിപ്പോയിലെ അനധികൃത പാർക്കിങ്. To advertise here, ഡിപ്പോയിൽ ജോലിക്കു വരുന്നവരുടെ വാഹനങ്ങൾക്കു പുറമേ ഇവരുടെതന്നെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളും ഡിപ്പോ പരിസരം കൈയടക്കുന്നതു സ്ഥിരംകാഴ്ചയാണ്. രാവിലെ ജോലിക്കെത്തുമ്പോൾ ഈ വാഹനങ്ങളിൽ യാത്രക്കാരുമായെത്തി സ്റ്റേഷൻമാസ്റ്റർ ഓഫീസിനു സമീപത്തായി പാർക്ക് ചെയ്യുകയും ജോലികഴിഞ്ഞുപോകുമ്പോൾ ദീർഘദൂരങ്ങളിലേക്കുള്ള യാത്രക്കാരെ സ്റ്റാൻഡിനുള്ളിൽനിന്നും പുറത്തുനിന്നും നിറച്ച് ഇവരുടെ സ്ഥലങ്ങളിലേക്കു മടങ്ങുകയുമാണു പതിവ്. ബസ് സ്റ്റാൻഡിനുള്ളിൽ കെ.എസ്.ആർ.ടി.സി.യുടെ ഭക്ഷണശാലയുണ്ട്. ഇവിടെ യാത്രക്കാരുമായി എത്തുന്നവരുടെ വാഹനങ്ങൾ ഒതുക്കിയാൽ ഉടൻ ചില ജീവനക്കാരെത്തി മാറ്റിക്കാറുമുണ്ട്. യാത്രക്കാർക്കായി ബസ് നിർത്തുന്നതു പുതിയ ടെർമിനലിലാണ്. പഴയ കെട്ടിടത്തിനു സമീപം മുഴുവൻ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും കൈയടക്കിയിരിക്കുന്നു. ഡിപ്പോയിലെ വർക്ക്ഷോപ്പ് കെട്ടിടത്തിനു സമീപം സ്ഥലം ബാക്കികിടക്കുമ്പോഴാണ് യാത്രക്കാർക്ക് ഉപയോഗിക്കേണ്ട സ്ഥലത്ത് ഇത്തരത്തിൽ പാർക്കിങ്് അനുവദിക്കുന്നത്. Published: 18 Apr 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാട്ടാക്കട ബസ് ഡിപ്പോയിൽ അനധികൃത വാഹന പാർക്കിങ്
M
MathrubhumiSource Link
22 days ago