കാട്ടാക്കടയിൽ ആവേശമുയർത്തി അമിത്ഷാ

കാട്ടാക്കടയിൽ ആവേശമുയർത്തി അമിത്ഷാ

M
MathrubhumiSource Link
കാട്ടാക്കട : കാട്ടാക്കട മേഖലയിൽ ബി.ജെ.പി.ക്ക് ആവേശമുയർത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിയമസഭാ തിരഞ്ഞെടുപ്പിൽ മേഖലയിൽ ബി.ജെ.പി. ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമായ കാട്ടാക്കടയിൽ അമിത്ഷായുടെ വരവ് പ്രവർത്തകർ ആഘോഷമാക്കി. To advertise here, ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് അമിത്ഷായെ സ്വീകരിക്കാൻ എത്തിയത്. വൈകീട്ട് നാലു മണിക്ക് തന്നെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രവർത്തകർ നിറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും കട്ടൗട്ടുകളും ബി.ജെ.പി. പതാകയും സ്ഥാനാർഥികളുടെ ബോർഡുകളുമായാണ് പ്രവർത്തകർ എത്തിയത്. കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർഥികളുടെ പ്രചാരണ പരിപാടിയിലാണ് അമിത്ഷാ സംസാരിച്ചത്. തിരുവനന്തപുരത്ത് നിന്ന് റോഡ് മാർഗം വൈകീട്ട് ആറരയോടുകൂടിയാണ് അമിത്ഷാ ക്രിസ്ത്യൻ കോളേജ് മൈതാനത്തിലെത്തിയത്. വേദിയിലെത്തിയ അമിത്ഷായെ സ്ത്രീകളും കുട്ടികളടക്കമുള്ള പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ആരവത്തോടെയാണ് സ്വീകരിച്ചത്. തുടർന്ന് സദസ്സിലെത്തിയ അമിത്ഷാ കാട്ടാക്കട മുടിപ്പുര ദേവിയേയും മൊളിയൂർ മഹാദേവരെയും സ്തുതിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. പ്രസംഗം തുടങ്ങിയപ്പോൾ തന്നെ കാട്ടാക്കട മണ്ഡലം സ്ഥാനാർഥി പി.കെ.കൃഷ്ണദാസിനേയും, അരുവിക്കര മണ്ഡലം സ്ഥാനാർഥി വിവേക് ഗോപൻ, നെയ്യാറ്റിൻകര മണ്ഡലം സ്ഥാനാർഥി ചെങ്കൽ രാജശേഖരൻ നായർ, പാറശ്ശാല മണ്ഡലം സ്ഥാനാർഥി ഗിരീഷ് നെയ്യാർ എന്നിവരേയും അടുത്തേക്ക് ക്ഷണിച്ചു. തുടർന്ന് ഇവരെ പ്രവർത്തകർക്ക് പരിചയപ്പെടുത്തുകയും ഇവർക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് സ്ഥാനാർഥികൾ ചേർന്ന് അമിത് ഷായെ വലിയ താമരഹാരമണിയിച്ച് വരവേറ്റു. ബി.ജെ.പി. സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ചെങ്കോലും കിരീടവും അണിയിച്ചു. പി.കെ.കൃഷ്ണദാസ് അയ്യപ്പവിഗ്രഹം നൽകി. എൽ.ഡി.എഫിനേയും, യു.ഡി.എഫിനേയും ഒരുപോലെ കടന്നാക്രമിച്ചാണ് അമിത്ഷാ പ്രസംഗിച്ചത്. ഓരോ വാക്കുകൾ പറയുമ്പോഴും കരഘോഷങ്ങൾ സദസ്സിൽ നിറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കാട്ടാക്കടയിൽ എത്തിയിരുന്നു. അന്ന് കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ ഒന്നാം സ്ഥാനത്ത് എത്താനായി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ അമിത്ഷായും പ്രചാരണത്തിന് കാട്ടാക്കടയെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കടയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർഥികളായ ഗിരീഷ് നെയ്യാർ, പി.കെ. കൃഷ്ണദാസ്, ചെങ്കൽ രാജശേഖരൻ നായർ, വിവേക് ഗോപൻ തുടങ്ങിയവർ സമീപം

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാട്ടാക്കടയിൽ ആവേശമുയർത്തി അമിത്ഷാ — Mathrubhumi | Boolokam | Boolokam