കിഴക്കഞ്ചേരി : മലയോരമേഖലയായ പനങ്കുറ്റിയിലും കുഞ്ചിയാർപതിയിലും പകലും കാട്ടാനക്കൂട്ടമിറങ്ങിയതിനെത്തുടർന്ന് കുടുംബങ്ങൾ ഭീതിയിൽ. മേരിഗിരി-പനങ്കുറ്റി മലയോര പാതയിൽ പോത്തുചാടി ഫോറസ്റ്റ് സ്‌റ്റേഷനു സമീപമുള്ള പൈനാപ്പിൾ തോട്ടത്തിൽ ഇതുവഴിവന്ന യാത്രക്കാരൻ ആറ് ആനകളെക്കണ്ടു. രാത്രിയിൽ ആനക്കൂട്ടമിറങ്ങാറുണ്ടെങ്കിലും പകൽസമയത്ത് കാട്ടാനയെക്കണ്ടതോടെ യാത്രക്കാരും ഭീതിയിലാണ്. To advertise here, പീച്ചി വനമേഖലയിൽ നിന്നാണ് കാട്ടാനയെത്തുന്നത്. പനങ്കുറ്റിയിൽ കണ്ണൻ, ചന്ദ്രൻ എന്നിവരുടെ വാഴക്കൃഷിയും കാട്ടാന നശിപ്പിച്ചു. ആനയിറങ്ങുന്നത് തടയാൻ സൗരോർജവേലി നിർമിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. പലയിടങ്ങളിലും വേലി തകർന്നുകിടക്കുകയാണ്. പുതിയ സൗരോർജവേലി സ്ഥാപിക്കുമെന്ന് വനംവകുപ്പധികൃതർ പറയുന്നുണ്ടെങ്കിലും ജോലിയാരംഭിച്ചിട്ടില്ല. ആലത്തൂർ റെയ്ഞ്ച് ഓഫീസർ എൻ. സുബൈറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ചിയാർപതിയിൽ പ്രസാദിന്റെ കൃഷിയിടത്തിലാണ് കാട്ടാന വിളകൾ നശിപ്പിച്ചത്. കുഞ്ചിയാർപതിക്കു സമീപമുള്ള കടപ്പാറ-തളികക്കല്ല് ഉന്നതി റോഡിലും കാട്ടാനയെത്തി. തളികക്കല്ല് ഉന്നതിയിലേക്കുള്ള ഏക വഴിയാണിത്. നടന്നും ജീപ്പിലുമായുയാണ് ഇതുവഴിയുള്ള യാത്ര. എതുനിമിഷവും കാട്ടാനയുടെ മുന്നിൽ അകപ്പെടുമെന്ന ഭീതിയോടെയാണ് യാത്രചെയ്യുന്നത്. രാത്രി വെളിച്ചത്തിനായി വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് മൂന്നുവർഷമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികളായിട്ടില്ല. രണ്ടുമാസംമുമ്പ് കുഞ്ചിയാർപതിയിൽ തോട്ടംതൊഴിലാളികളെ കാട്ടാന ഓടിച്ചിരുന്നു. ഓടുന്നതിനിടെ ആനയുടെ തട്ടേറ്റ് സമീപത്തെ കുഴിയിൽവീണ് സ്ത്രീക്ക് പരിക്കുമേറ്റു. Published: 19 Apr 2026, 02:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാട്ടാനപ്പേടിയിൽ പനങ്കുറ്റിയും കുഞ്ചിയാർപതിയും
M
MathrubhumiSource Link
21 days ago