കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അനീഷിന്റെ വീട്ടുമുറ്റത്ത് വീണ്ടും ആന

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അനീഷിന്റെ വീട്ടുമുറ്റത്ത് വീണ്ടും ആന

ഇരിട്ടി : കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ട ആറളം ഫാം പത്താം ബ്ലോക്കിലെ അനീഷിന്റെ വീട്ടുമുറ്റത്ത് വീണ്ടും കാട്ടാന എത്തിയത് കുടുംബത്തെ ഭീതിയിലാക്കി. അനീഷിനെ കൊലപ്പെടുത്തിയ മോഴയാനയാണ് വീണ്ടും വീട്ടുമുറ്റത്ത് എത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കിയത്. ഫെബ്രുവരി 27-നാണ് മോഴയാന ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് അനീഷിനെ ചവിട്ടിക്കൊന്നത്. മകനെ മൂത്രമൊഴിപ്പിക്കാൻ വെളിയിലേക്ക് ഇറങ്ങിയ സമയത്താണ് വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ ആന അനീഷിനെ തുമ്പിക്കൈയിൽ ചുഴറ്റി നിലത്തടിച്ച് ചവിട്ടിക്കൊന്നത്. കഴിഞ്ഞദിവസം രാവിലെ ഏഴുമണിയോടെയാണ് കാട്ടാന വീട്ടുമുറ്റത്ത് എത്തിയത്. To advertise here, ആന ചിഹ്നംവിളിച്ച് മുറ്റത്ത് എത്തുമ്പോൾ മരിച്ച അനീഷിന്റെ അമ്മ കാർത്ത, അച്ഛൻ സോമൻ മൂപ്പൻ, അനുജൻ ബിനീഷ് എന്നിവർ വീടിനുവെളിയിൽ ഉണ്ടായിരുന്നു. 50 അടി ദൂരത്തിൽ നിന്നിരുന്ന ആന ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. മുറ്റത്തിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിൽ ആന എത്തിയപ്പോഴേക്കും മൂന്നുപേരും വീട്ടിനുള്ളിൽ കയറി രക്ഷപ്പെട്ടു. വീടിന്റെ മറുവശത്ത് ബിനീഷിന്റെ ഭാര്യ ബിന്ദു പാത്രങ്ങൾ കഴുകുകയായിരുന്നു. ആന വരുന്നതറിഞ്ഞ് ഇവരും ഓടി വീട്ടിനുള്ളിൽ കയറി. അനീഷിന്റെ ഭാര്യ അമ്പിളിയും മക്കളും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. ഏറെനേരം വീടിനു മുന്നിൽനിന്ന് ചിഹ്നംവിളിച്ച ആന ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീട്ടിലുണ്ടായിരുന്നവർ ബഹളം വെച്ചതോടെയാണ് ആന പിന്മാറിയത്. മേഖലയിലെ പ്രതിരോധവേലി തകർത്താണ് ആന വീണ്ടുമെത്തിയത്. വിവരമറിഞ്ഞ് വനം ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി. പുനരധിവാസമേഖലയിൽ വന്യമൃഗ ആക്രമണം അതിരൂക്ഷമായി തുടരുമ്പോൾ പ്രതിരോധമാർഗങ്ങളും പഠനങ്ങളും ഇഴഞ്ഞുനീങ്ങുകയാണ്. മേഖലയിൽ വന്യമൃഗങ്ങൾ സ്ഥിരമായി ഇറങ്ങുന്ന ഹോട്ട്‌സ്പോട്ടുകളായി 74 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആറളത്തെ വന്യമൃഗശല്യം തടയുന്നതിനായി കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ പദ്ധതിപ്രകാരം കെൽട്രോണിന്റെ സഹായത്തോടെ നടപ്പാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രതിരോധസംവിധാനത്തിന്റെ ഭാഗമായിരുന്നു ഹോട്ട്‌സ്പോട്ടുകൾ ടാസ്ക്‌ഫോഴ്സിന്റെ പഠനത്തിൽ ഉൾപ്പെടുത്തിയത്‌. രണ്ടാംകടവിലും കളിത്തട്ടുംപാറയിലുംകാട്ടാനയിറങ്ങി :അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവ്, കളിത്തട്ടുംപാറ, കരിമേഖലയിൽ ഒരാഴ്ചയിലധികമായി കാട്ടാനസാന്നിധ്യം. പിടിയാനയും അതിന്റെ കുട്ടിയും അടങ്ങുന്ന സംഘമാണ് വ്യാപകമായി ചുറ്റിത്തിരിയുന്നത്. സന്ധ്യമയങ്ങുന്നതോടെ ആനകൾ കൃഷിയിടത്തിലിറങ്ങും. തെങ്ങ്. കശുമാവ് തുടങ്ങിയവ ആനകൾ നശിപ്പിക്കുകയാണ്. കളിത്തട്ടുംപാറയിൽ കുന്നേൽ ജോർജിന്റെയും കരിയിൽ കുന്നേൽപറമ്പിൽ മത്തായിയുടെയും തെങ്ങും മറ്റു കൃഷികളും ആനകൾ നശിപ്പിച്ചു. Published: 22 Apr 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അനീഷിന്റെ വീട്ടുമുറ്റത… | Boolokam