കാട്ടാക്കട : കാട്ടാലമ്മയുടെ അനുഗ്രഹത്തിനായി നൂറുകണക്കിനു കലങ്ങളിൽ പൊങ്കാല അർപ്പിച്ച് ആത്മഹർഷത്തോടെ ദേവീഭക്തർ മടങ്ങി. To advertise here, ബുധനാഴ്ച രാവിലെ 10.30-ന് പണ്ടാര അടുപ്പിൽ തീ പകർന്നതോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങി. പകൽ 12-ന് വിശേഷാൽ ഉച്ചപ്പൂജയ്ക്കു ശേഷമായിരുന്നു നിവേദ്യം. ക്ഷേത്രപരിസരത്തും മൂന്ന് റോഡുകൾ ചേരുന്ന പട്ടണത്തിലുമായി പുലർച്ചെമുതൽതന്നെ നൂറുകണക്കിനു ഭക്തർ പൊങ്കാലയ്ക്കുള്ള അടുപ്പുകൾ കൂട്ടിയിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദാഹജല, ഭക്ഷണ വിതരണവും നടന്നു. കാട്ടാൽ സേവാഭാരതിയും ഐ.എം.എ. നേമം ഘടകവും ചേർന്ന് രാവിലെ 9മുതൽ സൗജന്യ മെഡിക്കൽ സേവന സൗകര്യവും ഒരുക്കിയിരുന്നു. രാത്രി 12-ന് കുരുതിതർപ്പണത്തോടെ കൊടിയിറക്കിയതോടെ ഉത്സവത്തിനു സമാപനമായി. ഉത്സവശേഷം മറുനട 10-ന് തുറക്കും. Published: 02 Apr 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാട്ടാൽ മുടിപ്പുര തൂക്കം ഉത്സവം സമാപിച്ചു
M
MathrubhumiSource Link
about 1 month ago