കാട്ടിലെ പാട്ട്: നിലാവുപരന്ന രാത്രി ഉറങ്ങിത്തീർക്കാതെ കൂട്ടുകാർ എന്താണ് ചെയ്തതെന്നറിയണ്ടേ?

കാട്ടിലെ പാട്ട്: നിലാവുപരന്ന രാത്രി ഉറങ്ങിത്തീർക്കാതെ കൂട്ടുകാർ എന്താണ് ചെയ്തതെന്നറിയണ്ടേ?

M
MathrubhumiSource Link
നല്ല നിലാവുള്ള ഒരു രാത്രി കാട്ടിലെ കൂട്ടുകാരെല്ലാവരും പുഴക്കരയിൽ തമ്പടിച്ചു. പാൽപോലെ നിലാവുപരന്ന ആ രാത്രി വെറുതെ ഉറങ്ങിത്തീർക്കാൻ അവർക്കാർക്കും തീരെ തോന്നിയില്ല. To advertise here, ''കാട്ടിൽ നിലാവു പരന്നല്ലോ കൂട്ടരോ കോരിത്തരിച്ചല്ലോ പൂനിലാ തിങ്കളെ കണ്ടുകണ്ട് കൂട്ടരാക്കാട്ടിലിരുന്നല്ലോ!' കൂട്ടരെല്ലാവരും പാട്ടുപാടാൻ തയ്യാറായി. അപ്പോഴാണ് പിങ്കൻ ഹിപ്പോ ചാടി എഴുന്നേറ്റത്. ''എന്റെ ശബ്ദം പാട്ടിനു പറ്റിയതല്ല. അതുകൊണ്ട് ഞാൻ ഉറങ്ങാൻ പോവുകയാ!', അവൻ പറഞ്ഞു. ''എന്റെ പൊന്നുപിങ്കാ, നമ്മളിവിടെ പാട്ടുമത്സരമൊന്നും നടത്തുകയല്ലല്ലോ. വെറുതെ ഒരു സന്തോഷത്തിന് പാടുകയല്ലേ!'', ഇതുപറഞ്ഞത് ശിങ്കടൻ കുരങ്ങനാണ്. ചുരുക്കിപ്പറഞ്ഞാൽ കൂട്ടുകാരാരും പിങ്കനെ പോകാൻ സമ്മതിച്ചില്ല. അങ്ങനെ പാട്ടുതുടങ്ങി. ഒടുവിൽ പിങ്കനും പാടി കണ്ണുമടച്ചൊരു പാട്ട്. ''കിഴക്കുകിഴക്ക് പൂന്തിങ്കൾ വെളുവെളുത്ത പൂന്തിങ്കൾ അഴകണിഞ്ഞ പൂന്തിങ്കൾ ആഹാ, നല്ല തേൻതിങ്കൾ!'' കൂട്ടുകാരെല്ലാവരും പിങ്കന്റെ പാട്ട് ഏറ്റുപാടി. അതോടെ തന്റെ ശബ്ദം മോശമാണെന്ന തോന്നൽ പിങ്കൻ മറന്നു. എല്ലാവരുടെയും ഊഴം കഴിഞ്ഞപ്പോൾ ഏറ്റവും സന്തോഷം പിങ്കന്റെ മുഖത്തായിരുന്നു. 'സ്വയം മോശക്കാരനാണെന്നുവിചാരിച്ച് സന്തോഷിക്കാനുള്ള അവസരങ്ങളിൽനിന്നും മാറി നിൽക്കരുത്. അത് നമുക്ക് നഷ്ടങ്ങളേ വരുത്തൂ!', മരംകൊത്തിമുത്തശ്ശി പറഞ്ഞത് എല്ലാവരും ശരിവെച്ചു. Content Highlights: A heartwarming narrative about forest animals gathering under the moonlight., Addresses the theme of self-doubt and the importance of participation. Published: 01 Apr 2026, 12:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാട്ടിലെ പാട്ട്: നിലാവുപരന്ന രാത്രി ഉറങ്ങിത്തീർക്കാതെ കൂട്ട… | Boolokam