കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

M
MathrubhumiSource Link
താമരശ്ശേരി : കോഴിക്കോട്‌-കൊല്ലഗൽ ദേശീയപാതയിലെ പെരുമ്പള്ളിയിൽ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഈങ്ങാപ്പുഴ ഭാഗത്തുനിന്ന്‌ താമരശ്ശേരി ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയിലാണ് റോഡരികിലെ കാടുമൂടിയ ഭാഗത്തുനിന്ന് ഓടിയെത്തിയ കാട്ടുപന്നി ഇടിച്ചത്. അമ്പായത്തോട് മിച്ചഭൂമി സ്വദേശികളായ കുടുംബാംഗങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. To advertise here, കാട്ടുപന്നി ഇടിച്ചതിന്റെ ആഘാതത്തിൽ ഓട്ടോ മറിയുകയായിരുന്നു. യാത്രക്കാരായ അമ്പായത്തോട് മിച്ചഭൂമി രണ്ടാംപ്ലോട്ട് സ്വദേശികളായ രാജു (57), രാജുവിന്റെ ഭാര്യ അംബിക (55), മരുമകൾ ശ്രീഷ്മ (27), മകൻ അഖിൽ (32), അഖിലിന്റെ മകൾ നിഹാര (എട്ടു മാസം) എന്നിവർക്കാണ് പരിക്കുപറ്റിയത്. പരിക്കേറ്റവരെ ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ കാര്യമായ പരിക്കേറ്റ രാജുവിനെയും അഖിലിനെയും അംബികയെയും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർചെയ്യുകയും ചെയ്തു. Published: 03 Apr 2026, 03:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക് — M… | Boolokam