കാട്ടുമൃഗങ്ങൾ നാട്ടിലെത്തുന്നു; സങ്കടക്കയത്തിൽ ചുരുളിയിലെ കർഷകർ

കാട്ടുമൃഗങ്ങൾ നാട്ടിലെത്തുന്നു; സങ്കടക്കയത്തിൽ ചുരുളിയിലെ കർഷകർ

എടക്കര : കാട്ടാനശല്യത്തിൽ കൃഷിയും ജീവിതവും അസാധ്യമായി പാലേമാട് ചുരുളിയിലെ കർഷകർ. വെള്ളിയാഴ്ച പുലർച്ചെ പ്രദേശത്തെ നൂറോളം വാഴയും തെങ്ങും കവുങ്ങുമാണ് കാട്ടാന നശിപ്പിച്ചത്. താഴത്തേടത്ത് ജോബിയുടെ കൃഷിയിടമാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചത്. To advertise here, കരിയംമുരിയം വനത്തോടു ചേർന്നാണ് ജോബി ഉൾപ്പെടെ ഒട്ടേറെപ്പേരുടെ കൃഷിയിടം. വനം വകുപ്പ് സ്ഥാപിച്ച സൗരോർജവേലിക്കുപുറമേ കൃഷിയിടങ്ങൾക്കു ചുറ്റും കർഷകർ സ്വന്തം ചെലവിലും സൗരോർജവേലി സ്ഥാപിച്ചിട്ടുണ്ട്. ഇത് കൃഷി സംരക്ഷിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. കാട്ടിലുള്ള മരങ്ങൾ വേലിയിലേക്ക് തള്ളിയിട്ടാണ് ആനക്കൂട്ടം കൃഷിയിടത്തിലേക്കെത്തുന്നത്. സമൃദ്ധമായ വെള്ളവും ഫലഭൂയിഷ്ടമായ മണ്ണും ഇവിടുത്തെ പ്രത്യേകതയാണ്. ഓണക്കാലത്ത് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ വിളയിച്ച വാഴകളാണിവ. കാട്ടാനക്കൂട്ടത്തെ വനത്തിൽ സംരക്ഷിക്കുമെന്ന് തിരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർഥികൾ ഉറപ്പ്‌ നൽകാറുണ്ട്. എന്നാൽ പരിഹാരമില്ലെന്ന് കർഷകരായ താഴത്തേടത്ത് ജോഷി, പൈലി, മാത്യു, സണ്ണി, രായിൻകുട്ടി എന്നിവർ പറഞ്ഞു. കൃഷി ഉപജീവനമാർഗമാക്കിയവരാണ് ഇവരെല്ലാം. തങ്ങളുടെ ജീവിതമാർഗം കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നത് കണ്ടുനിൽക്കാൻ മാത്രമേ കർഷകർക്ക് കഴിയുന്നുള്ളൂ. കരിയംമുരിയം വനം അധികൃതർ സ്ഥലത്തെത്തിയിരുന്നു. Published: 18 Apr 2026, 02:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാട്ടുമൃഗങ്ങൾ നാട്ടിലെത്തുന്നു; സങ്കടക്കയത്തിൽ ചുരുളിയിലെ ക… | Boolokam