കിഴതിരിയിൽ കർഷകർ പൊറുതിമുട്ടി To advertise here, രാമപുരം : രാമപുരം പഞ്ചായത്തിലെ കിഴതിരി, മേതിരി, നീറന്താനം ഭാഗങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാകുമ്പോൾ നാട്ടുകാരും കർഷകരും ദുരിതത്തിൽ. രാമപുരം പഞ്ചായത്തിൽ കൂടുതൽ കൃഷിയുള്ള പ്രദേശങ്ങളാണിവ. കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി, കുറുനരി മുതലായവയാണ് രാത്രി കാലങ്ങളിൽ ഈ പ്രദേശങ്ങളിൽ വിലസുന്നത്. കാട്ടുപന്നിയുടെ ശല്യംമൂലം കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് കർഷകർ. ആയിരക്കണക്കിന് ചുവട് കപ്പയും ചേനയും കൈതച്ചക്കയും റബ്ബർ തൈകളും ഉൾപ്പെടെ നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതലാണ് ഇവയുടെ ശല്യം വർധിച്ചത്. കാട്ടുപന്നികൾ കൂട്ടമായാണ് രാത്രിയിൽ എത്തുന്നത്. റബ്ബർത്തൈകളുടെ ചുവട്ടിലെ തൊലി കാർന്നുതിന്നുന്നത് മൂലം തൈകൾ ഉണങ്ങിപ്പോകുന്നു. കുരവൻകുന്നിന്റെ താഴ്‌വാരങ്ങളിലെ പ്രദേശങ്ങളാണിത്. തോട്ടിലെ വെള്ളം കുടിക്കാൻ മലയിൽനിന്ന് ഇറങ്ങിവരുന്നതാണ് പന്നികൾ. കഴിഞ്ഞദിവസം കിഴതിരിക്ക് സമീപം വെള്ളമില്ലാതെ കിടക്കുന്ന തടയണയിൽ കാട്ടുപന്നി മണ്ണിൽ പുതഞ്ഞ് കിടക്കുന്നത് സമീപവാസികൾ കണ്ടിരുന്നു. ഈ പ്രദേശങ്ങളിൽ മുള്ളൻപന്നികളെയും ആളുകൾ കാണാറുണ്ട്. കാട്ടുപന്നികൾ കൂട്ടമായെത്തുമ്പോൾ കയ്യാലയും ചെറിയ കൽക്കെട്ടുകളും കുത്തിമറിച്ചാണ് കടന്നുപോകുന്നത്. മുള്ളൻപന്നികൾ ഇവിടെ വാഹനം ഇടിച്ച് റോഡിൽ ചത്തുകിടക്കുന്നത് പതിവാണ്. മുമ്പ് കുറിഞ്ഞിക്കൂമ്പൻ, കോട്ടമല തുടങ്ങിയ മലനിരകളിൽ ചെറിയതോതിൽ മാത്രമേ കാട്ടുമൃഗങ്ങളുണ്ടായിരുന്നുള്ളൂ. ഒരു വർഷത്തിനുള്ളിൽ ഇവ പെരുകുകയായിരുന്നെന്ന് കർഷകരായ രാജു മങ്ങാട്ടുകാട്ടിൽ, ജയ്‌മോൻ വടക്കേടത്ത്, ബെന്നി മണ്ണാപറമ്പിൽ എന്നിവർ പറയുന്നു. Published: 21 Apr 2026, 03:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
