കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

M
MathrubhumiSource Link
ഒമാനിലെ മിന്നൽ പ്രളയം To advertise here, കൂറ്റനാട് : ഒമാനിലെ ബർക്കയിൽ മിന്നൽ പ്രളയത്തിൽപ്പെട്ട് കാണാതായ തൃത്താല സ്വദേശിനി റംലയുടെ (59) മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് ഒമാൻ അധികൃതർ മരണം സ്ഥിരീകരിച്ച് ബന്ധുക്കൾക്ക് അറിയിപ്പ് നൽകിയത്. ബർക്കയിൽ കടലിന്റെ ഭാഗത്തുനിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചരാത്രി എട്ടരയോടെയായിരുന്നു അപകടം. റംലയുടെ മകൻ ഫഹദ് യൂസഫ്, സുഹൃത്തും ഒമാനിൽ ബിസിനസുകാരനുമായ തൃത്താല കോട്ടോപ്പാടം സ്വദേശി മാളിയേക്കൽ ലുബിഷാദ് എന്നിവരും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറാണ് ഒഴുക്കിൽപ്പെട്ടത്. ഫഹദ് യൂസഫും ലുബിഷാദിന്റെ ഭാര്യ ഷംലയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലുബിഷാദ്, മക്കളായ ഫാദുലി, ഫെബാ സെഹ്‌റ, യൂസഫിന്റെ ഭാര്യ ഫർസു, മക്കളായ ഹാനി, നാസി എന്നിവർ അല്‌ഭുതകരമായി രക്ഷപ്പെട്ടു. ബർക്കയിലെ കച്ചവടസ്ഥാപനത്തിലും വീട്ടിലും പെരുന്നാളാഘോഷിക്കാനാണ് ഇരു കുടുംബവും ഒത്തുചേർന്നത്. ബർക്കയിലെ സൂക്കിന് സമീപം ഇവർ സഞ്ചരിച്ച കാർ കുത്തൊഴുക്കിൽപ്പെടുകയായിരുന്നു. അപകടംനടന്ന സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് കാർ പിന്നീട് കണ്ടെത്തിയത്. കുട്ടികളെ രക്ഷപ്പെടുത്തിയശേഷം യൂസഫ് മാതാവിനെ രക്ഷപ്പെടുത്താനായി വീണ്ടും വെള്ളത്തിലേക്കിറങ്ങിയതോടെ ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോവുകയായിരുന്നു. മസ്‌ക്കറ്റിലെ ബർക്ക സർക്കാർ ആശുപത്രിയിലാണ് തുടർനടപടി പൂർത്തിയാക്കിയത്. റംലയുടെയും യൂസഫിന്റെയും മൃതദേഹം ഒമാനിൽത്തന്നെ ഖബറടക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായി ബന്ധുക്കൾ അറിയിച്ചു. ഷംലയുടെ മൃതദേഹം തിങ്കളാഴ്ചരാവിലെ കോട്ടോപ്പാടത്തുള്ള വീട്ടിലെത്തിച്ചു. വൈകീട്ട് അഞ്ചരയോടെ പട്ടിശ്ശേരി ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കി. Published: 24 Mar 2026, 03:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി — Mathrubhumi | Boolok… | Boolokam