കല്ലടിക്കോട് : വാലിക്കോട് നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം യാഥാർഥ്യമാകുന്നു. കരിമ്പ ഒലിപ്പാറ പാലത്തിന്റെ നിർമാണം ആരംഭിച്ചു. പാലം നിർമിക്കാൻ പോകുന്ന ഭാഗം മണ്ണെടുത്ത് നിരപ്പാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. പാലത്തിന്റെ കാലുകൾക്കുള്ള അടിത്തറ കെട്ടാനുള്ള പ്രവൃത്തിയാണ് ഇനി തുടങ്ങുന്നത്. To advertise here, ഏഴുകോടി 65 ലക്ഷം രൂപയാണ് പാലത്തിനായി നീക്കിവെച്ചിട്ടുള്ളത്. 60 മീറ്റർ നീളത്തിൽ 11 മീറ്റർ വീതിയോടുകൂടി ഇരുവശത്തും 50 മീറ്റർ അപ്രോച്ച് റോഡ് ഉൾപ്പെടെയാണ് പാലം നിർമിക്കുക. മഞ്ചേരിയിലെ എ.ബി.എം. ഫോർ ബിൽഡേഴ്‌സ് എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. വർഷങ്ങളായി പരിസരവാസികളായ നിരവധി കുടുംബങ്ങൾ ഈ പാലത്തിനായി ശബ്ദമുയർത്തിയിരുന്നു. നാട്ടുകാർ പൗരസമിതി രുപവത്കരിച്ചുകൊണ്ട് ശക്തമായ ഇടപെടലും നടത്തിവന്നു. വാഹനങ്ങൾക്ക് പോകാവുന്ന പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ‘മാതൃഭൂമി’ നിരവധി തവണ വർത്തയാക്കി. ഒരു മാസം മുൻപ് കെ. ശാന്തകുമാരി എം.എൽ.എ. പാലത്തിന്റെ നിർമാണ ഉദ്‌ഘാടനം നടത്തി. തുപ്പനാട് പുഴയ്ക്ക് കുറുകെ വാലിക്കോട്-പനയംപാടം കുണ്ടുകണ്ടം ഭാഗത്തേക്കായി നടപ്പാലം മാത്രമാണ് നിലവിലുണ്ടായിരുന്നത്. വാഹനങ്ങൾക്ക് പോകാവുന്ന പാലം യഥാർഥ്യമാകുന്നതോടെ കരിമ്പ, കടമ്പഴിപ്പുറം, കാരാകുറുശ്ശി പഞ്ചായത്തുകളിലെ ആളുകൾക്ക് വളരെ വേഗത്തിൽ എത്താനാകും. Published: 19 Mar 2026, 03:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാത്തിരിപ്പിനൊടുവിൽ ഒലിപ്പാറ പാലം പണി തുടങ്ങി
M
MathrubhumiSource Link
about 2 months ago