തൊമ്മൻകുത്ത് : കാത്തിരിപ്പ് അവസാനിച്ചു. രണ്ടുവർഷമായി പണിനടന്നുവരുന്ന നെയ്യശ്ശേരി-തോക്കുമ്പൻ റോഡിെന്റ നാരങ്ങാനം ഭാഗത്തെ ആദ്യഘട്ട ടാറിങ് പണികൾ ആരംഭിച്ചു. പണികൾ പൂർത്തിയാക്കിയാൽ ആനചാടിക്കുത്തിെന്റ മുകൾഭാഗംവരെ ബസ് ഉൾപ്പെടെ എല്ലാ വാഹനങ്ങളും എത്തും. To advertise here, തൊമ്മൻകുത്ത് മണിയൻസിറ്റിയിൽനിന്ന് നാരങ്ങാനംവരെയുള്ള ഭാഗം ടാറിങ് കഴിഞ്ഞാൽ തൊമ്മൻകുത്തുവഴി യാത്രചെയ്ത് ആലപ്പുഴ-മധുര സംസ്ഥാന പാതയുടെ ഭാഗമായ മുണ്ടൻമുടി അച്ചൻകവലയിലുമെത്താം. കൂടാതെ തൊടുപുഴയിൽനിന്ന് ഹൈറേഞ്ചിലേക്കുള്ള വാഹനങ്ങൾക്ക് വണ്ണപ്പുറത്ത് എത്താതെ കരിമണ്ണൂർ തൊമ്മൻകുത്ത് വഴി അച്ചൻകവലയിൽ എത്താനും കഴിയും. പൂർണമായും ജനവാസമേഖലയിൽകൂടി കടന്നുപോകുന്നതാണ് റോഡ്. തൊമ്മൻകുത്ത് മണിയൻസിറ്റി മുതൽ അച്ചൻകവലവരെയുള്ള 3.25 കിലോമീറ്റർ ഭാഗത്ത് കുറച്ചുഭാഗത്തുമാത്രമാണ് കയറ്റമുള്ളതും. ബി.എം.ബി.സി. നിലവാരത്തിൽ പണിതിരിക്കുന്നതിനാൽ യാത്രാസൗകര്യവുമുണ്ട്. 15 വർഷത്തെ കാത്തിരിപ്പ് ഒത്തിരിയേറെ എതിർപ്പുകളും പ്രതിസന്ധികളും അതിജീവിച്ചാണ് തൊമ്മൻകുത്തിനെയും ആലപ്പുഴ-മധുര സംസ്ഥാന പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 3.25 കിലോമീറ്റർ ഭാഗം പണിതത്. ആദ്യഘട്ടത്തിൽ രാഷ്ട്രീയ എതിരാളികൾ തമ്മിൽ റോഡിനെ സംബന്ധിച്ച അവകാശ തർക്കമാണ് തടസ്സമായത്. അക്കാരണത്താൽ 15 വർഷം നഷ്ടപ്പെട്ടു. രണ്ടാം പ്രാവശ്യം റോഡ് പണിക്ക് വനംവകുപ്പിനായിരുന്നു എതിർപ്പ്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഒന്നരപ്പതിറ്റാണ്ടിനുശേഷം വികസനപാത യാഥാർഥ്യമായത്. രണ്ടാംഘട്ട ടാറിങ് ഒരാഴ്ചയ്ക്കുശേഷം നടക്കും. ഇതോടെ നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റ മുഴുവൻ ഭാഗവും ടാറിങ് പൂർത്തിയാകും. 27.7 കിലോമീറ്റർ ആകെ ദൂരം. കരിമണ്ണൂരിൽനിന്ന് തുടങ്ങി പട്ടയക്കുടിയിൽ അവസാനിക്കുന്നതാണ് റോഡ്. കരിമണ്ണൂർ, വണ്ണപ്പുറം പഞ്ചായത്തിലെ ഗ്രാമീണമേഖലകളിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്. ആനചാടിക്കുത്ത്, തൊമ്മൻകുത്ത്, കോട്ടപ്പാറ, മീനുളിയാൻപാറ വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് അടുത്തുകൂടി കടന്നുപോകുന്ന റോഡായതിനാൽ തിരക്കേറുമെന്നുറപ്പാണ്. തൊമ്മൻകുത്ത് കണ്ണാടിപ്പുഴയ്ക്ക് കുറുകേ ചപ്പാത്തിന് പകരം പാലവും നാല്പതേക്കർ ശാന്തിക്കാട് ദേവീക്ഷേത്രത്തിന് അടുത്തുള്ള കലുങ്കുമാണ് ഇനി പണിയാനുള്ളത്. ഇതിനുള്ള എല്ലാ അനുമതിയും കിട്ടിയിട്ടുണ്ട്. തൊടുപുഴയിൽനിന്ന് തൊമ്മൻകുത്ത് നാരങ്ങാനം വഴി ഹൈറേഞ്ചിലേക്ക് ബസ് സർവീസ് തുടങ്ങാനുള്ള നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 26 Mar 2026, 02:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാത്തിരിപ്പിന് വിരാമം...നാരങ്ങാനം വഴി ടാറിങ് ആരംഭിച്ചു
M
MathrubhumiSource Link
about 2 months ago