അരൂർ- തുറവൂർ പാത To advertise here, അരൂർ : അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയ്ക്ക് ഇരുവശത്തുമായി നിർമിക്കുന്ന കാനയുടെ ഉയരവ്യത്യാസം കാരണമുള്ള പ്രശ്നത്തിന് പരിഹാരമായില്ല. കാനയും റോഡും തമ്മിലുള്ള ഉയരവ്യത്യാസം ദുരിതമായതിനെ തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച ദേശീയപാത അതോറിറ്റി അധികൃതർ ഉയരപ്പാതനിർമാണ സ്ഥലത്തെ കാന സന്ദർശിച്ചിരുന്നു. സമീപസ്ഥാപനങ്ങളിലേക്കും റോഡുകളിലേക്കും കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചു ദിവസത്തിനുള്ളിൽ മറുപടി നൽകുമെന്ന് അന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ പ്രശ്നത്തിൽ നടപടിയുണ്ടാകുമോ എന്നതിൽ ഇതേവരെ വ്യക്തതയില്ല. 13.75 കിലോമീറ്റർ ദൂരത്തിൽ പാതയുടെ ഇരുവശങ്ങളിലുമായി നിർമിക്കുന്ന കാനയുടെ മേൽമൂടിയും റോഡിലെ ടാറിങ്ങും തമ്മിൽ 20 സെന്റിമീറ്റർ വരെ ഉയരവ്യത്യാസമുണ്ട്. ഇതുമൂലം ആയിരത്തിലധികം വ്യാപാരസ്ഥാപനങ്ങളും അതിലിരട്ടി വീട്ടുകാരും ബുദ്ധിമുട്ടുകയാണ്. ഇവരുടെ കൂട്ടായ്മ പലവട്ടം ദേശീയപാത അതോറിറ്റിയെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. ഇതേത്തുടർന്ന് ഇവർ ഹൈക്കോടതിയിൽ റിട്ട് നൽകിയിരിക്കുകയാണ്. Published: 19 Apr 2026, 02:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
