മറയൂർ : കാന്തല്ലൂർ മേഖലയിൽ വീണ്ടും ഭീതി പടർത്തി കാട്ടാനക്കൂട്ടം. പെരുമലയിലെ സ്വകാര്യ റിസോർട്ടിന്റെ ഗേറ്റ് കാട്ടാനകൾ തകർത്തു. വ്യാഴാഴ്ച പുലർച്ചെ 2.45-നാണ് രണ്ട് ആനകൾ ഗേറ്റ് ഭാഗികമായി തകർത്തത്. ജനവാസമേഖലയായ പെരുമല ഗ്രാമത്തിലിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷിനാശമാണ് വരുത്തുന്നത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുൻപ് ചിന്നാർ വനത്തിലേക്ക് തുരത്തിയോടിച്ച ആനകളാണ് വീണ്ടുമെത്തിയിരിക്കുന്നത്. വേനൽ കടുത്തതോടുകൂടി ചിന്നാർ വനമേഖല വറ്റിവരണ്ടുകിടക്കുകയാണ്. ആഹാരവും വെള്ളവും തേടിയാണ് വനാതിർത്തിയിലെ ജനവാസ മേഖലയിലും കൃഷിയിടത്തിലും കാട്ടാനകൾ എത്തുന്നത്. To advertise here, Published: 18 Apr 2026, 03:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാന്തല്ലൂരിൽ റിസോർട്ടിന്റെ ഗേറ്റ് തകർത്ത് കാട്ടാനകൾ
M
MathrubhumiSource Link
22 days ago