കാസർകോട്: തീവ്രവാദസംഘടനയെന്ന് സി.പി.എം. പ്രഖ്യാപിച്ചവരുമായി ചേർന്ന് മത്സരിക്കുന്ന മുഖ്യമന്ത്രിയോട് 'കാപട്യമേ നിന്റെ പേരാണോ പിണറായി വിജയനെ'ന്ന് ചോദിക്കേണ്ട സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. To advertise here, യു.ഡി.എഫിന് വെൽഫെയർ പാർട്ടി പിന്തുണ നൽകിയെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയ മുഖ്യമന്ത്രിക്ക് എസ്.ഡി.പി.ഐ.യുടെയും പി.ഡി.പി.യുടെയും ആർ.എസ്.എസിന്റെയും പിന്തുണയെക്കുറിച്ച് ഒന്നും പറയാനില്ല. സി.പി.എം. പാർട്ടി കോൺഗ്രസ് തീവ്രവാദ സംഘടനയെന്ന് പ്രഖ്യാപിച്ചവരുമായി ചേർന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അഭിമന്യുവിനെ എസ്.ഡി.പി.ഐ. കൊന്നെന്നാണ് ദേശാഭിമാനിയും കൈരളിയും പറഞ്ഞത്. 'നാൻ പെറ്റ മകനെ, എൻ രാസാവെ' എന്നുള്ള ഒരമ്മയുടെ ചങ്കുപൊട്ടുന്ന നിലവിളിയുണ്ട്. എസ്.ഡി.പി.ഐ.യുടെ പിന്തുണ സ്വീകരിക്കുംമുൻപ് ആ അമ്മയോട് സി.പി.എമ്മും പിണറായി വിജയനും മാപ്പ് പറയണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തട്ടിക്കൂട്ടിയ പെയ്ഡ് സർവേകളാണ് പുറത്തുവരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും ഇതു തന്നെയായിരുന്നു. പാലക്കാട്ട് വി.കെ.ശ്രീകണ്ഠനും എറണാകുളത്ത് ഹൈബി ഈഡനും വടകരയിൽ ഷാഫി പറമ്പിലും തോറ്റുപോകുമെന്നാണ് സർവേ പറഞ്ഞത്. എന്നാൽ വൻ ഭൂരിപക്ഷത്തിലാണ് ഇവരൊക്കെ ജയിച്ചത്. ഈ സർവേകളിലൊന്നും ജനവികാരം പ്രതിഫലിക്കുന്നില്ല. നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ്. അധികാരത്തിൽ വരുമെന്നും സതീശൻ പറഞ്ഞു. ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ക്രൈസ്തവഭവനങ്ങളിലും ബിഷപ്പുമാരുടെ അടുത്തും പോകുന്ന ബി.ജെ.പി.യാണ് എഫ്.സി.ആർ.എ. ഭേദഗതിയുമായി വന്നിരിക്കുന്നത്. വയനാട്ടിനായി പിരിച്ച ഫണ്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ക്ഷുഭിതനായി പ്രതികരിച്ചു. ''രക്തസാക്ഷികളുടെ പേരിൽ പണം പിരിച്ചിട്ട് പയ്യന്നൂരിൽ എം.എൽ.എ.യുടെയും ഏരിയ സെക്രട്ടറിയുടെയും നേതൃത്വത്തിൽ അടിച്ചുമാറ്റി. അഭിമന്യുവിന്റെ പേരിൽ ഫണ്ടുണ്ടാക്കി അതും അടിച്ചുമാറ്റി. തിരുവനന്തപുരത്ത് വിഷ്ണുവിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയ ആളിന് ട്രിപ്പിൾ പ്രമോഷൻ നൽകി. പയ്യന്നൂരിൽ ചോദ്യംചെയ്തയാളെ പുറത്താക്കി. കട്ടവനെ ഉള്ളിൽവച്ചു. ഇതാണ് സി.പി.എം''-സതീശൻ പറഞ്ഞു. Content Highlights: VD Satheesan accuses CM Pinarayi Vijayan of hypocrisy regarding extremist alliances., Criticism over CPM accepting support from groups they previously labeled extremist., Rejection of paid election surveys predicting UDF defeat., Allegations of misappropriation of martyr funds within the CPM. Published: 05 Apr 2026, 09:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാപട്യമേ നിന്റെ പേരോ പിണറായി വിജയനെന്ന് ചോദിക്കേണ്ട സ്ഥിതി- സതീശൻ
M
MathrubhumiSource Link
about 1 month ago