കോട്ടയം : സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാപ്കോസ് റൈസ് മില്ലിന്റെ നിർമാണപുരോഗതി വിലയിരുത്താൻ മന്ത്രി വി.എൻ. വാസവൻ എത്തി. നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ ഉദ്യോഗസ്ഥരെ ചേർത്ത് മേയ് രണ്ടിന് ഉന്നതല യോഗം ചേരാൻ തീരുമാനിച്ചു. To advertise here, കിടങ്ങൂർ കൂടല്ലൂർ കവലയ്ക്കുസമീപം 10 ഏക്കർ സ്ഥലത്താണ് ഗോഡൗണും ആധുനികമില്ലും. നെല്ലുസംഭരണത്തിലെ അനിശ്ചിതത്വം ഒഴിവാക്കാനും സ്വകാര്യമില്ലുകളുടെ കുത്തക അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് സഹകരണ വകുപ്പ് കോട്ടയം ആസ്ഥാനമാക്കി രൂപവത്കരിച്ച കേരള പാഡി പ്രൊക്യൂർമെന്റ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (കാപ്കോസ്) 80 കോടി ചെലവിട്ട് മില്ല് സ്ഥാപിക്കുന്നത്. നൂതനമായ ജർമൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. 3250 ടൺ ശേഷിയുള്ള എട്ട് ആധുനിക സൈലോകളാണ് സ്ഥാപിക്കുക. വെയർഹൗസുകളെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലത്ത് കൂടുതൽ ധാന്യം സംഭരിക്കാൻ സൈലോകൾ സഹായിക്കും. താപനിലയും ഈർപ്പവും നിയന്ത്രിക്കാനും നെല്ല് കേടുവരാതെ ദീർഘകാലം സൂക്ഷിക്കാനും കീടങ്ങളിൽ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കാനും സാധിക്കും. സൈലോകളുടെ നിർമാണവും പ്ലാന്റിന്റെ കോൺക്രീറ്റിങ് ജോലികളും നടന്നുവരുന്നു. വർഷം 50,000 മെട്രിക് ടൺ നെല്ല് സംഭരിക്കാം. നെല്ല് സംഭരിച്ച് കുത്തി അരിയാക്കി വിപണനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കാപ്കോസ് ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, കെ.എൻ. വേണുഗോപാൽ, ഇ.എസ്. ബിജു, ജിം അലക്സ്, കെ. ജയകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. Published: 22 Apr 2026, 02:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാപ്കോസ് റൈസ് മില്ലിന്റെ നിർമാണപുരോഗതി വിലയിരുത്താൻ മന്ത്രിയെത്തി
M
MathrubhumiSource Link
18 days ago