അമേരിക്കൻ വ്യവസായിയും ഷാർക്ക് ടാങ്ക് പാനലിസ്റ്റുമായ ബാർബറ കോർകൊറൻ എന്ന 77 കാരിയുടെ ഇന്നത്തെ ആസ്തി ഏകദേശം 100 ദശലക്ഷം ഡോളറാണ്. എന്നാൽ ആ വനിതയുടെ വിജയത്തിന് പിന്നിൽ അവർ നേരിട്ട കടുത്ത വഞ്ചനയുടെയും അതിജീവനത്തിന്റെയും കഥയുണ്ട്. To advertise here, 1970-കളിൽ ബാർബറയ്ക്ക് വെറും 29 വയസ്സുള്ളപ്പോഴാണ് അവരുടെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. ബാർബറയുടെ കാമുകനും ബിസിനസ് പങ്കാളിയുമായിരുന്ന റാമോൺ സിമോൺ ബാർബറയുടെ സെക്രട്ടറിയുമായി അടുപ്പത്തിലാവുകയും അവരെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. “അത് വലിയൊരു തിരിച്ചടിയായിരുന്നു. ഞാൻ അതിൽനിന്ന് കരകയറി, പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല”- കഴിഞ്ഞ വർഷം നൽകിയ ഒരു അഭിമുഖത്തിൽ അവർ ഓർത്തെടുത്തു. താനില്ലാതെ ബാർബറയ്ക്ക് ഒരിക്കലും ജീവിതത്തിൽ വിജയിക്കാനാവില്ലെന്ന് പറഞ്ഞാണ് കാമുകൻ അന്ന് പടിയിറങ്ങിപ്പോയത്. എന്നാൽ ആ വഞ്ചന അവരെ തളർത്തിയില്ല, തുടന്നിങ്ങോട്ട് വലിയൊരു മുന്നേറ്റം നടത്താൻ ആ സംഭവം അവർക്ക് ഇന്ധനമായി മാറി. സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ തീരുമാനിച്ച ബാർബറ 'ദ കോർകൊറൻ ഗ്രൂപ്പ്' (The Corcoran Group) എന്ന റിയൽ എസ്റ്റേറ്റ് കമ്പനി സ്ഥാപിച്ചു. തുടർന്നുള്ള 20 വർഷത്തോളം കഠിനാധ്വാനം ചെയ്തു. അവർ ആ കമ്പനിയെ വളർത്തി വലുതാക്കി. പിന്നീട് 66 ദശലക്ഷം ഡോളറിന് ആ കമ്പനി വിറ്റതോടെ അവർ ന്യൂയോർക്കിലെ ബിസിനസ് രംഗത്തെ അറിയപ്പെടുന്ന ഒരു കോടീശ്വരിയായി മാറി. തന്റെ ഈ വിജയഗാഥയും പഴയകാല വഞ്ചനയും ഓർമിപ്പിച്ചുകൊണ്ട് അടുത്തിടെ ബാർബറ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. പ്രശസ്ത ഗായിക സിയയുടെ 'അൺസ്റ്റോപ്പബിൾ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ആ വീഡിയോയിൽ അവർ ഇങ്ങനെ കുറിച്ചു: "29-ാം വയസ്സിൽ എന്റെ കാമുകൻ എന്റെ സെക്രട്ടറിക്ക് വേണ്ടി എന്നെ ഉപേക്ഷിച്ചു. അവനില്ലാതെ എനിക്കൊരിക്കലും വിജയിക്കാനാവില്ലെന്ന് അവൻ പറഞ്ഞു. ഇരുപത് വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ കമ്പനി 66 ദശലക്ഷം ഡോളറിന് വിറ്റു". 'ഞാൻ ചെയ്ത ഏറ്റവും മികച്ച കാര്യം അതിൽനിന്ന് പുറത്തുകടന്നതാണ്' ബാർബറ വീഡിയോയിൽ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ വൈറലായ ഈ വീഡിയോയ്ക്ക് ഇതിനകം ഒമ്പത് ദശലക്ഷം കാഴ്ചക്കാരും മൂവായിരത്തോളം കമന്റുകളും ലഭിച്ചിട്ടുണ്ട്. തന്റെ മുൻ കാമുകനോട് ഇപ്പോൾ യാതൊരു വിരോധവുമില്ലെന്ന് മാത്രമല്ല, നടന്ന കാര്യങ്ങളിലെല്ലാം നന്ദിയുണ്ടെന്നുമാണ് ബാർബറ പറയുന്നത്. “അവൻ അവളെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ഞാൻ കോർകൊറൻ ഗ്രൂപ്പ് തുടങ്ങില്ലായിരുന്നു. എനിക്ക് ഇന്ന് കാണുന്ന ഈ വിജയം ഉണ്ടാകുമായിരുന്നില്ല. അതിനാൽ, അതെല്ലാം സംഭവിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു. ആ സമയത്ത് ഇത് എന്നോട് പറയാൻ ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു" –ബാർബറ പറഞ്ഞു Content Highlights: After being dumped by her partner and business associate for her secretary at age 29, Barbara Corcoran turned that betrayal into fuel to build 'The Corcoran Group,' eventually selling it for $66 million and becoming a world-renowned business icon. Published: 22 Apr 2026, 01:13 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാമുകൻ തന്റെ സെക്രട്ടറിക്കൊപ്പം പോയി, വിജയിക്കില്ലെന്ന പരിഹാസവും; കോടീശ്വരിയായി ബാർബറയുടെ പ്രതികാരം
M
MathrubhumiSource Link
18 days ago