കായലിൽനിന്ന് മണലെടുക്കുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി

കായലിൽനിന്ന് മണലെടുക്കുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി

പള്ളിപ്പുറം : ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ തവണക്കടവ്, വടക്കുംകര മേഖലകളിൽ വേമ്പനാട്ടു കായലിൽനിന്ന്‌ െഡ്രജ്ജ്‌ ചെയ്ത് മണൽ എടുക്കുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. മണൽ എടുക്കാനെത്തിയ ലോറികൾ കഴിഞ്ഞദിവസങ്ങളിൽ നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന്, താത്‌കാലികമായി െഡ്രജ്ജിങ്‌ നിർത്തിവച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്. രാഷ്ട്രീയപാർട്ടി നേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തി. To advertise here, എന്നാൽ, നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ മണൽ കൊണ്ടുപോകുന്നതിനു ലോറികൾ ശനിയാഴ്ചയും എത്തിയത് വീണ്ടും പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. ശനിയാഴ്ച ചേർത്തല ഡിവൈ.എസ്.പി. ടി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോറികൾ വിട്ടുകൊടുക്കുകയും താത്‌കാലികമായി െഡ്രജ്ജിങ്‌ നിർത്തുകയും ചെയ്തു. ദേശീയപാത നിർമാണ ആവശ്യങ്ങൾക്കായാണ് വേമ്പനാട്ടു കായലിൽനിന്നു കുഴിച്ച് മണലെടുക്കുന്നത്. െഡ്രജ്ജിങ്‌ മൂലം പ്രദേശത്തെ വീടും പുരയിടവും കൽക്കെട്ടുകളും തകരാറിലാകുമെന്നതാണ് നാട്ടുകാരുടെ ആശങ്ക. പൊടിശല്യം ഉൾപ്പെടെ മലിനീകരണം, രോഗഭീഷണി തുടങ്ങിയവയും ആരോപിച്ചാണ് സ്ത്രീകൾ ഉൾപ്പെെടയുള്ളവർ പ്രതിഷേധിച്ചത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും പത്തിൽപ്പരം പേർെക്കതിരേ ലോറികൾ തടഞ്ഞതിനു പോലീസ് കേസെടുത്തു. കോടതിയുടെയും സർക്കാരിന്റെയും നിർദേശപ്രകാരം നടത്തുന്ന പ്രവൃത്തികൾ തടഞ്ഞതിനാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ചേർത്തല തഹസിൽദാർ ജോൺ പ്രിൻസിന്റെ നേതൃത്വത്തിൽ തവണക്കടവിന്റെ വടക്കുഭാഗം സന്ദർശിച്ച്‌ അന്വേഷണം നടത്തിയിരുന്നു. Published: 19 Apr 2026, 02:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കായലിൽനിന്ന് മണലെടുക്കുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാ… | Boolokam