മൂവി ഡെസ്ക് Last Updated: 14 March 2026, 05:51 PM IST അജിത് കുടുംബത്തിനുവേണ്ടി ജീവിക്കുന്നയാളാണെന്ന് തമന്ന പറഞ്ഞു. വിജയ് സിംപിളാണെന്നും അദ്ദേഹത്തിന്റെ ഡാൻസിനുമുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. തമന്ന | ഫോട്ടോ: PTI ത മിഴിലെ സൂപ്പർതാരങ്ങളായ അജിത്കുമാർ , വിജയ് എന്നിവരെക്കുറിച്ച് വാനോളം പുകഴ്ത്തി നടി തമന്ന ഭാട്ടിയ. അജിത് കുടുംബത്തിനുവേണ്ടി ജീവിക്കുന്നയാളാണെന്ന് തമന്ന പറഞ്ഞു. വിജയ് സിംപിളാണെന്നും അദ്ദേഹത്തിന്റെ ഡാൻസിനുമുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. ചെന്നൈ ആവഡിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു തമന്ന. To advertise here, "പുരുഷൻ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ആ ഷെഡ്യൂൾ അവസാനിച്ചു. ഇനി നാളെ വീണ്ടും മുംബൈക്ക് തിരിച്ചുപോകണം. പ്രേക്ഷകരാണ് ഞങ്ങളിൽ ഊർജം നിറയ്ക്കുന്നത്. ഈ സ്നേഹത്തിന് എങ്ങനെ നന്ദിപറയണമെന്നറിയില്ല. ഇവിടെയുള്ളിടത്തോളം കാലം ഓരോ നിമിഷവും നിങ്ങൾ ആസ്വദിക്കണം. സിനിമയിൽ വന്നിട്ട് 21 വർഷമാകുന്നു. അന്നുമുതൽ ഇന്നുവരെ ഒരേ അളവിൽ നിങ്ങളെന്നെ സ്നോഹിക്കുന്നു." തമന്ന പറഞ്ഞു. തുടർന്ന് പരിപാടിയുടെ അവതാരകർ വിജയ്‌യേക്കുറിച്ചും അജിത്തിനെക്കുറിച്ചും എന്തെങ്കിലും പറയാൻ തമന്നയോട് ആവശ്യപ്പെട്ടു. "വിജയ്‌യെപ്പോലെ ഇത്രയും ലാളിത്യമുള്ള ഒരാളെ കണ്ടിട്ടില്ല. വളരെ മൃദുവായാണ് സംസാരിക്കുക. പക്ഷേ ഡാൻസ് ചെയ്യാൻ തുടങ്ങിയാൽ സ്ക്രീനിൽ അദ്ദേഹത്തെ വെല്ലാൻ ആരുമുണ്ടാവില്ല. ജൂനിയർ എൻ.ടി.ആറും അങ്ങനെയാണ്. അജിത് സാർ വളരെ സ്വീറ്റാണ്. കാരവനിൽവെച്ച് ചൂട് ഇഡ്ഡ്ലി ഉണ്ടാക്കിത്തന്നിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിന് പാചകം വളരെ ഇഷ്ടമാണ്. അജിത് സാർ ഒരു ഫാമിലിമാനാണ്." തമന്ന കൂട്ടിച്ചേർത്തു. വിശാലിനെ നായകനാക്കി സുന്ദർ. സി സംവിധാനം ചെയ്യുന്ന പുരുഷൻ എന്ന ചിത്രമാണ് തമന്ന നായികയായി ചിത്രീകരണത്തിലുള്ളത്. യോഗി ബാബുവാണ് മറ്റൊരു വേഷത്തിൽ. ബോളിവുഡിൽ ഷാഹിദ് കപൂർ നായകനായ ഓ റോമിയോ എന്ന ചിത്രത്തിലും തമന്ന വേഷമിട്ടിരുന്നു. രാഗിണി 3 എന്ന ചിത്രവും തമന്നയുടേതായി വരാനുണ്ട്. Content Highlights: Tamannaah praises Vijay's simplicity and dancing skills., Tamannaah highlights Ajith's culinary skills and family-oriented nature., Update on Tamannaah's ongoing film project 'Purushan' directed by Sundar C., Reflections on Tamannaah's 21-year journey in the film industry. Published: 14 Mar 2026, 05:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാരവനിൽവെച്ച് അജിത് സാർ ചൂട് ഇഡ്ഡലി ഉണ്ടാക്കിത്തരുമായിരുന്നു, സിംപിളാണ് വിജയ് -തമന്ന
M
MathrubhumiSource Link
about 2 months ago