കുന്നിക്കോട് : ലഭിച്ച ഫണ്ട് വിനിയോഗിക്കാൻ തുടർനടപടികൾ ഇല്ലാത്തതിനാൽ കാര്യറ-മണ്ണാങ്കുഴി റെയിൽവേ മേൽപ്പാലം പ്രഖ്യാപനത്തിലൊതുങ്ങി. 2023-ൽ തയ്യാറാക്കിയ പദ്ധതിക്കായി 4.3 കോടിയാണ് വകയിരുത്തിയത്. എന്നാൽ നാളിതുവരെ പണി തുടങ്ങാത്തതിനാൽ പുതിയ അടങ്കൽ തയ്യാറാക്കേണ്ടിവരും. ഇപ്പോഴത്തെനിലയിൽ പാലം പൂർത്തിയാക്കണമെങ്കിൽ ആറുകോടി രൂപയെങ്കിലും വേണമെന്നാണ് വിലയിരുത്തൽ. To advertise here, അറ്റകുറ്റപ്പണികൾക്കായി പണം വേറെയും കണ്ടെത്തണം. ഇതിനായി ചെന്നൈയിൽ പോയി െറയിൽവേ ഡി.ആർ.എമ്മിനെ കാണാൻ ജനപ്രതിനിധികൾക്കായിട്ടുമില്ല. കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ. തന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപ നൽകിയിരുന്നു. ഇത് വിളക്കുടി പഞ്ചായത്ത് സെക്രട്ടറിയുടെപേരിൽ ഒരു രൂപപോലും പലിശ ലഭിക്കാത്ത വിധത്തിലുള്ള അക്കൗണ്ടിലാണെന്നാണ് ആക്ഷേപം. ദേശസാത്കൃത ബാങ്കിലോ സഹകരണ ബാങ്കിലോ ഇട്ടിരുന്നെങ്കിൽ ഒരുവർഷത്തിനകം ലക്ഷക്കണക്കിന് രൂപ പലിശയിനത്തിൽ ലഭിക്കുമെന്നിരിക്കേയാണ് ഇത്തരം നടപടികളെന്നും ആക്ഷേപമുണ്ട്. വിളക്കുടി പഞ്ചായത്ത് 90 ലക്ഷം രൂപ വകയിരുത്തിയിരുന്നു. സ്ഥലം എം.പി.യായ കൊടിക്കുന്നിൽ സുരേഷ് ഇടപെട്ട് ഒരുകോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് വക സി.എസ്.ആർ.ഫണ്ടിൽനിന്നാണിത്. ഇത് അനുവദിച്ചാൽ പത്തുമാസത്തിനകം ചെലവഴിച്ച് നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് കണക്കുകൾ ഹാജരാക്കണമെന്നതിനാൽ ഇതും ലഭ്യമായില്ല. പണി തുടങ്ങിക്കഴിയുമ്പോൾ ഫണ്ട് ലഭ്യമാക്കുമെന്ന് എം.പി. ഉറപ്പ് നൽകിയിട്ടുണ്ട്. പുതിയ അടങ്കൽ തയ്യാറാക്കാനായി റെയിൽവേ മന്ത്രാലയത്തെ സമീപിക്കാൻപോലും ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. വർഷങ്ങളായുള്ള ആവശ്യം വിളക്കുടി പഞ്ചായത്തിനെ രണ്ടായി വിഭജിച്ച് കടന്നുപോകുന്ന പുനലൂർ-കൊല്ലം തീവണ്ടിപ്പാതയ്ക്കു കുറുകേയാണ് കാര്യറ മണ്ണാങ്കുഴിയിൽ മേൽപ്പാലം വേണ്ടത്. ഈ ആവശ്യത്തിന് കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാതയുടെ നിർമാണത്തോളം പഴക്കമുണ്ട്. ഇന്ന് കാര്യറയിൽനിന്ന് പഞ്ചായത്ത് ആസ്ഥാനമായ വിളക്കുടിയിലെത്താൻ പുനലൂരിലെത്തി ഇളമ്പൽ വഴിയോ പിടവൂർ കുരിശുംമൂട്ടിലെത്തി ആവണീശ്വരം, കുന്നിക്കോട് വഴിയോ സഞ്ചരിക്കണം. ഇതിന് ഇരുവശത്തുകൂടിയും പതിനഞ്ചിനും ഇരുപതിനുമിടയിൽ കിലോമീറ്റർ ദൂരമുണ്ട്. മേൽപ്പാലം വന്നാൽ മൂന്നു കിലോമീറ്റർ മതി. 2020-ൽ അധികാരത്തിൽ വന്ന യു.ഡി.എഫ്. വിളക്കുടി പഞ്ചായത്ത് ഭരണസമിതിയാണ് ഇതിനായി മുൻകൈയെടുത്തതും സർവകക്ഷിയോഗമടക്കം വിളിച്ചുചേർത്ത് നാലുകോടിയോളം രൂപയും കണ്ടെത്തിയത്. ഈ പദ്ധതിക്കാണ് തുടർനടപടികളില്ലാത്തത്. Published: 20 Mar 2026, 01:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാര്യറ-മണ്ണാങ്കുഴി െറയിൽവേ മേൽപ്പാലം പ്രഖ്യാപനത്തിലൊതുങ്ങി
M
MathrubhumiSource Link
about 2 months ago