മുള്ളേരിയ : കാറഡുക്ക പ്രദേശത്തെ വിവിധ റോഡുകളിൽ ഗതാഗതം മുടക്കി പെരുമ്പാമ്പുകൾ കാണപ്പെടുന്നത് പതിവാകുന്നു. വിവിധ വലിപ്പത്തിലുള്ള മൂന്നോളം പെരുമ്പാമ്പുകളാണ് ഈ പ്രദേശത്ത് കാണപ്പെടുന്നത്. ചെർക്കള–ജാൻസൂർ സംസ്ഥാനപാത ഉൾപ്പെടെ നിരവധി ഗ്രാമീണ റോഡുകളിൽ പെരുമ്പാമ്പുകൾ മണിക്കൂറുകളോളം കിടക്കുന്നതായി നാട്ടുകാർ പറയുന്നു. വാഹനയാത്രികർ പാമ്പ് കടന്നുപോകുംവരെ ഏറെസമയം കാത്തിരിക്കേണ്ട അവസ്ഥയാണ്. മണിക്കൂറോളം റോഡിൽകിടന്ന അവസ്ഥയുമുണ്ട്. റോഡിന്റെ വീതിയിൽ പാമ്പിന്റെ വലിപ്പമുള്ളതിനാൽ അരികിലൂടെ വെട്ടിച്ച് വാഹനങ്ങൾക്ക് കടന്നുപോകാനും പറ്റുന്നില്ല. ഒരു വർഷത്തോളമായി കാറഡുക്കയിലെ വണ്ണാച്ചെടവ്, ബാർക്കോൾ, പയ്യനടുക്കം, പതിമൂന്നാംമൈൽ, നാർളം, കർമംതോടി, ബാളക്കണ്ടം, പൂവടുക്ക മേഖലയിൽ പെരുപാമ്പിനെ സ്ഥിരമായി കാണപ്പെടുന്നത്. To advertise here, പെരുമ്പാമ്പുകൾ റോഡിൽ കിടക്കുന്നതിനാൽ വാഹനങ്ങൾ നിർത്തി, പാമ്പ് റോഡ് മുറിച്ച് കടക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. രാത്രികാലങ്ങളിൽ അപകടസാധ്യതയും കൂടുതലാണ്. കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. പല വീടുകളുടെ മുറ്റങ്ങളിലും സമീപത്തുമൊക്കെ കാണപ്പെടുന്നത് ഭീതിയുണ്ടാക്കുന്നു. പാമ്പുകളെ പിടിച്ചുമാറ്റുന്ന നടപടികൾ നടക്കുന്നുണ്ടെങ്കിലും പിടിച്ചെടുത്ത പാമ്പുകളെ ഉൾക്കാട്ടിലേക്ക് വിടാതെ സമീപ പ്രദേശങ്ങളിലേക്കാണ് വിടുന്നതെന്നാണ് ആരോപണം. ഇതുമൂലം കുറച്ച് ദിവസങ്ങൾക്കുശേഷം പാമ്പുകൾ വീണ്ടും ജനവാസമേഖലയിലേക്ക് മടങ്ങിവരുന്നു. വനംവന്യജീവിവകുപ്പ് ഇടപെട്ട് പാമ്പുകളെ സുരക്ഷിതമായ ദൂരപ്രദേശങ്ങളിലേക്ക് മാറ്റണമെന്നും സ്ഥിരപരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. Published: 22 Apr 2026, 02:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
