കാറിലേക്ക് ബൈക്കിടിച്ചുകയറി; മൂന്നു യുവാക്കൾക്ക് പരിക്ക്

കാറിലേക്ക് ബൈക്കിടിച്ചുകയറി; മൂന്നു യുവാക്കൾക്ക് പരിക്ക്

അപകടം ശനിയാഴ്ച രാത്രി പത്തേകാലോടെ എ.സി.റോഡിൽ ചങ്ങനാശ്ശേരി ജങ്ഷനു കിഴക്കുവശത്ത് To advertise here, ആലപ്പുഴ : എ.സി.റോഡിൽ കാറിലേക്ക് എതിർദിശയിലെത്തിയ ബൈക്കിടിച്ചുകയറി മൂന്നുയുവാക്കൾക്ക് ഗുരുതര പരിക്ക്. ബൈക്കിലുണ്ടായിരുന്ന കൈനകരി സ്വദേശികളായ സഞ്ജുവിനും സുഹൃത്തുക്കൾക്കുമാണ് പരിക്കേറ്റത്. കൂടെയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. സഞ്ജുവിന്റെ വലതുകാൽമുട്ട് തകർന്നു. നടുവിനും പരിക്കുണ്ട്. ശനിയാഴ്ച രാത്രി പത്തേകാലോടെ എ.സി.റോഡിൽ ചങ്ങനാശ്ശേരി ജങ്ഷനു കിഴക്കുവശത്തായിരുന്നു അപകടം. പള്ളാത്തുരുത്തി ഭാഗത്തുനിന്നു ചങ്ങനാശ്ശേരി ജങ്ഷനിലേക്കു വരികയായിരുന്ന കാറിലേക്ക് കൈനകരിയിലേക്കു പോയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരുഭാഗം തകർന്ന കാർ സമീപത്തെ കാൽനടപ്പാതയിലേക്കു കയറിയാണ് നിന്നത്. ബൈക്കിലുണ്ടായിരുന്നവർ എ.സി.റോഡിൽ തെറിച്ചുവീണു. മൂവരും കാൽഒടിഞ്ഞു തൂങ്ങിയ നിലയിലാണ് കാണപ്പെട്ടതെന്ന് അപകടമറിഞ്ഞ് ഓടിക്കൂടിയവർ പറഞ്ഞു. ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാസംഘത്തിന്റെ വാഹനത്തിലാണ് സഞ്ജുവിനെ ജനറൽ ആശുപത്രിയിലെത്തിച്ചത്. ഇയാളെ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്നവരെ സൗത്ത് പോലീസെത്തി ആംബുലൻസിലാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. Published: 19 Apr 2026, 02:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാറിലേക്ക് ബൈക്കിടിച്ചുകയറി; മൂന്നു യുവാക്കൾക്ക് പരിക്ക് —… | Boolokam