കണ്ണൂർ: കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി.അതുലിനെതിരെ പീഡനപരാതി. ന്യൂസീലൻഡിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശിയായ 28 വയസ്സുകാരിയാണ് കണ്ണൂർ വനിതാ പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ വനിതാ പോലീസ് കേസെടുത്തു. To advertise here, ഇ-മെയിലായി പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് ഫോണിൽ വിളിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തി. 2018 മുതൽ പ്രണയത്തിലായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു. 2020 ജനുവരി ആറിന് കൂർഗിൽനിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ കാറിൽവെച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. 2023 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ പലതവണകളായി 1,65,000 രൂപ കൈക്കലാക്കിയെങ്കിലും 65,200 രൂപ ഇതുവരെ തിരിച്ചുനൽകിയില്ല. വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറി വഞ്ചിച്ചതായും പരാതിയിൽ പറയുന്നു. Content Highlights: KSU Kannur District President MC Atul booked by Kannur Women's Police., The complaint alleges harassment under the guise of marriage., Accusations include financial fraud totaling over 1.65 lakh rupees., Police have officially recorded the victim's statement via phone., Legal proceedings are active as of 2026. Published: 19 Apr 2026, 10:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാറിൽവെച്ച് പീഡിപ്പിച്ചു; വിദേശത്ത് ജോലിചെയ്യുന്ന യുവതിയുടെ പരാതി; KSU ജില്ലാ പ്രസിഡന്റിനെതിരേ കേസ്
M
MathrubhumiSource Link
21 days ago