കാറ്റിലും മഴയിലും നാശം

കാറ്റിലും മഴയിലും നാശം

M
MathrubhumiSource Link
കൂട്ടിലങ്ങാടി : ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും കൂട്ടിലങ്ങാടിയിലും പരിസരപ്രദേശങ്ങളിലും പലയിടങ്ങളിലും മരങ്ങൾ വീണ് വീടുകൾക്കും വൈദ്യുതിലൈനുകൾക്കും കേടുപാടുകളുണ്ടായി. ഏറെ നേരം വൈദ്യുതി മുടങ്ങി. കുറുവ മൊട്ടക്കുന്നിലെ കൂവേരി ഹംസയുടെ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന മരുമകൾ ദിഷ്‌നയ്ക്ക്‌ (20) സാരമായ പരിക്കേറ്റു. To advertise here, കെ.കെ. അങ്ങാടിയിൽ കീരംകുണ്ട് ജുമാമസ്ജിദിനു മുൻവശം റോഡിനു കുറുകേ മരം വീണ് വൈദ്യുതിത്തൂൺ തകർന്ന് ലൈൻ പൊട്ടിവീണു. രണ്ടിടങ്ങളിലും യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകരെത്തി മരങ്ങൾ മുറിച്ച് നീക്കം ചെയ്തു. മുസ്‍ലിംലീഗ് കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മുല്ലപ്പള്ളി, സെക്രട്ടറി അഡ്വ. സമീർ കോപ്പിലാൻ, വാർഡ് സെക്രട്ടറി എം.പി. സലാം, വൈറ്റ് ഗാർഡ് അംഗങ്ങളായ ശറഫുദ്ധീൻ പഴമള്ളൂർ, മുസ്തഫ മീനാർകുഴി, സഹൽ പടപ്പറമ്പ, സി.ടി. ഫൈസൽ, സഹദ് മലയിൽ എന്നിവർ നേതൃത്വം നൽകി. വൈദ്യുതി ജീവനക്കാരെത്തി തൂൺ മാറ്റിസ്ഥാപിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. മങ്കട : ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മങ്കടയിലും പരിസരങ്ങളിലും വ്യാപകനാശം. വൈദ്യുതിലൈനിനു മുകളിൽ പല സ്ഥലങ്ങളിലും മരം വീണ് ലൈൻ തകർന്നതിനാൽ രാത്രി വൈകിവരെ വൈദ്യുതി മുടങ്ങി. ജീവനക്കാരുടെ വിശ്രമമില്ലാത്ത പ്രയത്നംകൊണ്ട് രാത്രി ഏറെ വൈകിയാണെങ്കിലും വൈദ്യുതി തകരാർ പരിഹരിച്ചു. മരച്ചില്ലകൾ വ്യാപകമായി പൊട്ടിവീണാണ് വൈദ്യുതി തകരാറായത്. കാറ്റിൽ വാഴകൾ വ്യാപകമായി നശിച്ചു. ശക്തമായ കാറ്റിൽ മാങ്ങയും തേങ്ങയും തെങ്ങോലയും വീണു. മങ്കട ട്രോമാകെയർ പ്രവർത്തകർ പുലർച്ചെ നാലുമുതൽ രാവിലെ എട്ടുവരെ കുഴാപറമ്പ്, ഏലചോല, കടന്നമണ്ണ, വടക്കാങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ റോഡിനു കുറുകേയും വീടുകൾക്കു മുകളിലുമായി വീണ മാവ്, തെങ്ങ് തുടങ്ങിയ മരങ്ങൾ വെട്ടിമാറ്റി. ജലാൽ പുല്ലോടൻ, ഗഫൂർ വടക്കാങ്ങര, നസീം വടക്കാങ്ങര, മുഹമ്മദ് വടക്കാങ്ങര, ഫവാസ് ചേരിയം, സക്കീർ അരിപ്ര, സമദ് പറച്ചിക്കോട്ടിൽ തുടങ്ങിയവരും മങ്കട എ.എസ്.ഐ. സബിത് കുമാർ, സി.പി.ഒ. രാജേഷ്, വൈദ്യുതി ജീവനക്കാർ എന്നിവരും പ്രവൃത്തികളിൽ പങ്കാളികളായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാറ്റിലും മഴയിലും നാശം — Mathrubhumi | Boolokam | Boolokam