ചാത്തമംഗലം : ബുധനാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും വെള്ളന്നൂരിലും പരിസരങ്ങളിലും കൃഷിനാശം. വെള്ളനൂർ, ഇഷ്ടികബസാർ, വിരിപ്പിൽ, കോട്ടോയിൽ താഴം, സങ്കേതം ഭാഗങ്ങളിൽ വീശിയ കാറ്റിൽ നേന്ത്രവാഴകൾ നിലംപൊത്തി. വിഷുവിപണി പ്രതീക്ഷിച്ച് കൃഷിചെയ്ത നേന്ത്രവാഴയാണ് ഒടിഞ്ഞുവീണത്. വലിയതോതിലുള്ള നഷ്ടമാണ് കാലംതെറ്റിപ്പെയ്ത മഴയിൽ കർഷകർക്കുണ്ടായത്. മാവൂർ : കാറ്റിലും മഴയിലും മാവൂർ, പെരുവയൽ പഞ്ചായത്തുകളിൽ കർഷകരുടെ നാലായിരത്തിലധികം വാഴകളും കപ്പകൃഷിയും നശിച്ചു. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിലും മഴയിലുമാണ് വ്യാപക കൃഷിനാശമുണ്ടായത്. To advertise here, പെരുവയൽ പഞ്ചായത്തിലെ ചെട്ടിക്കടവിലെ വിവിധ ഭാഗങ്ങളിൽ വാഴക്കൃഷിചെയ്ത കൊടമ്പാട്ട് മണ്ണിൽ മോഹനന്റെ 1300-ഓളം വാഴകളും തറയിൽ ഗണേശന്റെ 400-ഓളം വാഴകളും പൂർണമായുംനശിച്ചു. കൂടാതെ ഒട്ടേറെഭാഗത്ത് മരങ്ങളുംമറ്റും വീണ് വൈദ്യുതി തടസ്സം നേരിടുകയും ചെയ്തു. Published: 19 Mar 2026, 03:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാറ്റിലും മഴയിലും നേന്ത്രവാഴകൾ നശിച്ചു
M
MathrubhumiSource Link
about 2 months ago