പന്തളം : കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും വേനൽമഴയിലും കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ വലിയകൊല്ലായിൽ നെല്ല് വെള്ളത്തിലേക്ക് ചാഞ്ഞ് കൃഷിനാശമുണ്ടായി. കതിരുനിരന്ന പാടത്താണ് കാറ്റുവീഴ്ച നാശംവിതച്ചത്. മുടിയൂർക്കോണം ജ്യോതിസ്സിൽ ഉഷാ സുഗതൻ കൃഷിചെയ്ത പാടമാണ് ഇത്. To advertise here, നീളംകൂടുതലുള്ള പൗർണമി ഇനത്തിൽപ്പെട്ട നെല്ലാണിത്. മൂന്നാഴ്ചയ്ക്കുശേഷം കൊയ്ത്ത് നടത്താൻ പാകത്തിൽ വിളഞ്ഞ നെല്ലാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം പന്നി കുത്തിയിളക്കി നശിപ്പിച്ച വലിയകൊല്ലായിലാണ് ഇപ്പോൾ കാറ്റ് വീശിയടിച്ചത്. നെല്ല് വെള്ളത്തിലേക്ക് ചാഞ്ഞ് കിടക്കുന്നതിനാൽ അളിഞ്ഞ് കതിര് നഷ്ടമാകുന്നതിന് കാരണമാകും. കൊയ്ത്തുമെതി യന്ത്രമുപയോഗിച്ച് കൊയ്ത്ത് നടത്തുന്നതിനാൽ ചാഞ്ഞുകിടക്കുന്ന നെല്ല് കൊയ്യാനും കഴിയില്ല. കൃഷി വകുപ്പുദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് വലിയകൊല്ലാ പാടശേഖരസമിതി സെക്രട്ടറി കെ. സുഗതൻ പറഞ്ഞു. Published: 31 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാറ്റും മഴയും ; വലിയകൊല്ലായിൽ കതിരുവന്ന നെൽകൃഷി നശിച്ചു
M
MathrubhumiSource Link
about 1 month ago