യാത്രക്കാർ അപകടംകൂടാതെ രക്ഷപ്പെട്ടു To advertise here, അമ്പലപ്പുഴ : പുന്നപ്ര അറവുകാട് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച അലങ്കാരഗോപുരം ശനിയാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും തകർന്നുവീണു. ദേശീയപാതയിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി. ബസിനുമുകളിലേക്കാണ് ഗോപുരം വീണത്. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ കാണിക്കമണ്ഡപത്തോടുചേർന്ന് ദേശീയപാതയോരത്തു സ്ഥാപിച്ചിരുന്ന കൂറ്റൻ ഗോപുരമാണ് മറിഞ്ഞത്. ആലപ്പുഴയിൽനിന്നു ഹരിപ്പാട്ടേക്കുപോയ ബസിനുമുകളിലേക്കാണ് ഗോപുരം വീണത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ താത്‌കാലിക കടയും തകർന്നു. ആലപ്പുഴയിൽനിന്നുള്ള അഗ്‌നിരക്ഷാസേനയും പുന്നപ്ര പോലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് തകർന്ന ഗോപുരത്തിന്റെ ഭാഗങ്ങൾ നീക്കിയത്. ദേശീയപാതയിലെ വാഹനങ്ങൾ തീരദേശറോഡിലും പഴയനടക്കാവ് റോഡിലും വഴിതിരിച്ചുവിട്ടു. കിടങ്ങറ, മുട്ടാർ പ്രദേശങ്ങളിൽ വ്യാപകനാശം മുട്ടാർ : കാറ്റിലും മഴയിലും കിടങ്ങറ, മുട്ടാർ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി. കമ്പികൾപൊട്ടി മണിക്കൂറുകൾ വൈദ്യുതിബന്ധം തടസ്സപ്പെട്ടു, രാത്രി വൈകിയും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. കൊയ്ത്തുകഴിഞ്ഞ തൈപ്പറമ്പ് തെക്ക്, തൈപ്പറമ്പ് വടക്ക്, പറമ്പടി പാടശേഖരങ്ങളിലെ നെല്ല് വെള്ളത്തിലായി. നെൽക്കർഷകർക്ക് വലിയ തിരിച്ചടിയാണെന്ന് കർഷകനായ സൂരജ് ഗോവിന്ദ് പറഞ്ഞു. പുളിങ്കുന്ന് ഭാഗത്ത് ശക്തമായ കാറ്റ് വീശിയടിച്ചെങ്കിലും മഴ കാര്യമായി പെയ്തില്ലെന്നു കർഷകർ പറഞ്ഞു. Published: 29 Mar 2026, 02:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാറ്റും മഴയും; ക്ഷേത്രോത്സവത്തിന്റെ അലങ്കാരഗോപുരം ബസിനുമുകളിൽ വീണു
M
MathrubhumiSource Link
about 1 month ago