കാലംതെറ്റിയ മഴ നാശംവിതച്ചു; അഞ്ച് മരണം

കാലംതെറ്റിയ മഴ നാശംവിതച്ചു; അഞ്ച് മരണം

M
MathrubhumiSource Link
വ്യാപക കൃഷിനാശം To advertise here, മുംബൈ : മഹാരാഷ്ട്രയിൽ പലജില്ലകളിലും കാലംതെറ്റി കടന്നുവന്ന മഴ വ്യാപകമായ കെടുതികൾക്കിടയാക്കി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അഹല്യാ നഗർ, ജൽഗാവ് എന്നിവയാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലകൾ. തൊട്ടുപിന്നാലെ ഛത്രപതി സംഭാജി നഗർ, നാസിക്, ധൂലെ, പുണെ എന്നിവ ഉൾപ്പെടുന്നു. സത്താറ, ജൽന, നാസിക്, അഹല്യാ നഗർ എന്നിവിടങ്ങളിലായി അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടിമിന്നലേറ്റും മതിൽ ഇടിഞ്ഞ് വീണുമാണ് മരണങ്ങൾ സംഭവിച്ചത്. ജൽനയിൽ വയലിൽ ജോലി ചെയ്തിരുന്ന രണ്ടുപേർ മിന്നലേറ്റ് മരിക്കുകയായിരുന്നു. നാസിക്കിലെ മാലേഗാവിൽ കനത്തമഴയിൽ മതിലിടിഞ്ഞ് 14 വയസ്സുകാരൻ മരിച്ചു. മറ്റ് രണ്ട് മരണങ്ങളും മിന്നലേറ്റുള്ളതാണെന്ന് റവന്യൂ അധികൃതർ അറിയിച്ചു. മാർച്ചിൽ സാധാരണയായി സംസ്ഥാനത്ത് മഴ പെയ്യാറില്ല. എന്നാൽ പതിവിന് വിരുദ്ധമായി ഈ വർഷം സംസ്ഥാനത്തെ പല സ്ഥലങ്ങളിലും കനത്ത മഴയോടൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി. കാലം തെറ്റിയ മഴയെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മഹാരാഷ്ട്രയിൽ 1.55 ലക്ഷത്തിലധികം ഏക്കറിൽ വിളനാശം സംഭവിച്ചതായിട്ടാണ് കൃഷിവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. പലസ്ഥലങ്ങളിലും ആലിപ്പഴം വീണത് കാർഷികമേഖലയ്ക്ക് കാര്യമായ നാശനഷ്ടമുണ്ടാക്കി. നാശനഷ്ടങ്ങളുടെ വിലയിരുത്തൽ അവസാനഘട്ടത്തിലാണ്. വരുംദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കൃഷി മന്ത്രി ദത്താത്രേയ ഭർനെ പറഞ്ഞു. അകാലമഴ, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവ കാരണം വാഴ, ഗോതമ്പ്, ചോളം, പയർ, മാങ്ങ, ഉള്ളി, മുന്തിരി, മറ്റ് തോട്ടവിളകൾ എന്നിവയുൾപ്പെടെ ഒട്ടേറെ വിളകൾക്ക് നാശനഷ്ടമുണ്ടായതായി മന്ത്രി പറഞ്ഞു. നിർണായകമായ റാബി വിളവെടുപ്പ് കാലഘട്ടത്തിലാണ് അകാലത്തിൽ പെയ്ത മഴ, കർഷകർക്ക് നാശംവിതിച്ചത്. നാശനഷ്ട വിലയിരുത്തലുകൾ നടന്നുവരുകയാണെന്നും അതിനുശേഷം സർക്കാർ ദുരിതാശ്വാസ നടപടികളും നഷ്ടപരിഹാരവും പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. Published: 01 Apr 2026, 12:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാലംതെറ്റിയ മഴ നാശംവിതച്ചു; അഞ്ച് മരണം — Mathrubhumi | Bool… | Boolokam