കാലടിയിൽ അക്ഷയതൃതീയ കനകധാരാ യജ്ഞം തുടങ്ങി

കാലടിയിൽ അക്ഷയതൃതീയ കനകധാരാ യജ്ഞം തുടങ്ങി

കാലടി : ആദിശങ്കര കുലദേവ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീശങ്കരജയന്തിയോടനുബന്ധിച്ചുള്ള അക്ഷയതൃതീയ കനകധാരാ യജ്ഞം ആരംഭിച്ചു. യന്ത്രവിധികൾക്കനുസൃതമായി തയ്യാറാക്കിയ കനകധാരാ മഹാലക്ഷ്മി യന്ത്രങ്ങളും മഹാലക്ഷ്മിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്പടികം അടക്കം ചെയ്ത സ്വർണം, വെള്ളി നെല്ലിക്കകളും ശുദ്ധിക്രിയകൾ നടത്തി രാവിലെ യജ്ഞമണ്ഡപത്തിൽ പ്രതിഷ്ഠിച്ചു. തുടർന്ന്, യജ്ഞാചാര്യൻ ആവണപ്പറമ്പ് പ്രദീപ് നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ 32 ബ്രാഹ്മണർ 10008 ഉരു കനകധാരാ സ്തോത്രജപം തുടങ്ങി. ഹോരക്കാട്ട് ഡോ. കൃഷ്ണൻ നമ്പൂതിരി സ്തോത്രത്തിന്റെ ആദ്യ ഉരു ചൊല്ലിക്കൊടുത്തു. ജപം മൂന്നുദിവസം തുടരും. ഞായറാഴ്ച രാവിലെ 9-ന് ലക്ഷ്മീദേവിക്ക് സ്വർണം, വെള്ളി നെല്ലിക്കകൾ കൊണ്ട് കനകാഭിഷേകം നടത്തും. തുടർന്ന്, ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. ശ്രീശങ്കര ജയന്തിദിനമായ 21-ന് വൈകീട്ട് 6-ന് മാതൃവന്ദനത്തിൽ മാതൃപഞ്ചകം ചൊല്ലി 60 പിന്നിട്ട അമ്മമാരെ പൂജിച്ച് ഫലമൂലാദികളും വസ്ത്രവും നൽകി ആദരിക്കുമെന്ന് ക്ഷേത്രം മാനേജിങ് ട്രസ്റ്റി കാപ്പിള്ളി ശ്രീകുമാർ നമ്പൂതിരി അറിയിച്ചു. മാതൃവന്ദനത്തിൽ പങ്കെടുക്കാൻ 93888 62321 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണം. To advertise here, Published: 18 Apr 2026, 02:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാലടിയിൽ അക്ഷയതൃതീയ കനകധാരാ യജ്ഞം തുടങ്ങി — Mathrubhumi | B… | Boolokam