തിരൂർ : കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ സ്വാംശീകരിച്ച് കേരളവിഷനും സി.ഒ.എ.യും നൽകുന്ന സേവനം പ്രശംസനീയമാണെന്ന് വി.കെ.സി. ഗ്രൂപ്പ് എം.ഡി. വി.കെ.സി. റസാഖ് പറഞ്ഞു. To advertise here, ഇനിയും പുതിയ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ സി.ഒ.എ. യ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ 15-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം തിരൂർ ബിയാൻകോ കാസിലിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ് സംഘടനാ റിപ്പോർട്ടും സംസ്ഥാന ട്രഷറർ ബിനു ശിവദാസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എം. അബൂബക്കർ സിദ്ദീഖ് സ്വാഗതവും സി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എം. രാജ്‌മോഹൻ നന്ദിയും പറഞ്ഞു. 300-ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സമ്മേളനം തിങ്കളാഴ്ച സമാപിക്കും. Published: 30 Mar 2026, 01:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾക്കൊപ്പമാണ് കേരളവിഷന്റെയും സി.ഒ.എ.യുടെയും സേവനം -വി.കെ.സി. റസാഖ്
M
MathrubhumiSource Link
about 1 month ago