ഇറ്റാനഗർ(അരുണാചൽ പ്രദേശ്): ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് അപ്രത്യക്ഷമായെന്ന് കരുതിയ അപൂർവ സസ്യത്തെ 189 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി ശാസ്ത്രജ്ഞർ. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ അരുണാചൽപ്രദേശിലെ ലോഹിത് ജില്ലയിൽ നടത്തിയ തിരച്ചിലിനിടെയാണ് 'ഹെൻകെലിയ മോണോഫില്ല' (Henckelia monophylla) എന്ന ഈ സസ്യം ശ്രദ്ധയിൽപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം ഈ ചെടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. To advertise here, ഈർപ്പമുള്ള വനസാഹചര്യങ്ങളിൽ വളരുന്ന ചെറിയ സസ്യമാണ് ഹെൻകെലിയ മോണോഫില്ല. ഇതിന്റെ തണ്ടുകൾ നേരെ വളരുന്നവയോ അല്ലെങ്കിൽ വള്ളികൾ പോലെ പടരുന്നവയോ ആയിരിക്കും. ലളിതമായ ആകൃതിയുള്ള ഇലകളും കുഴൽ രൂപത്തിലുള്ള പൂക്കളും ഈ ചെടിയുടെ പ്രത്യേകതയാണ്. ധാരാളം ചെറിയ വിത്തുകളുള്ള നീളമേറിയ കായ്കളാണ് മറ്റൊരു ശ്രദ്ധയാകർഷിക്കുന്ന ഘടകം. കിഴക്കൻ ഹിമാലയത്തിലെ സസ്യജാലങ്ങളെ സംബന്ധിച്ച പഠനങ്ങളിൽ നിർണായകമായ ഒന്നാണ് ഈ കണ്ടെത്തൽ. അരുണാചൽ പ്രദേശിന്റെ അസാധാരണമായ ജൈവവൈവിധ്യത്തെ എടുത്തുകാണിക്കുന്നതാണ് ഇത്തരം കണ്ടെത്തലുകളെന്ന് സംസ്ഥാന മുഖ്യമന്ത്രി പേമ ഖണ്ഡു എക്സിൽ കുറിച്ചു. ഇത്തരം പഠനങ്ങൾ ആഗോള സസ്യശാസ്ത്ര പരിജ്ഞാനം വർധിപ്പിക്കുക മാത്രമല്ല, പ്രകൃതി സമ്പത്തിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സസ്യങ്ങളെ സംരക്ഷിക്കാൻ പരിശ്രമിക്കുന്ന ഗവേഷകർക്ക് അദ്ദേഹം ആശംസകളും നേർന്നു. Content Highlights: Rediscovery of Henckelia monophylla after 189 years., BSI scientists found the species in Lohit district., Highlights the rich biodiversity of Arunachal Pradesh., Endorsed by CM Pema Khandu for its scientific significance. Published: 16 Mar 2026, 09:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാലത്തെ തോൽപ്പിച്ച് ഒരു മടങ്ങിവരവ്; 189 വർഷങ്ങൾക്ക് ശേഷം അരുണാചലിൽ അപൂർവയിനം സസ്യത്തെ കണ്ടെത്തി
M
MathrubhumiSource Link
about 2 months ago