അണിയറപ്പടി-കല്ലോലി-മാണികുളം റോഡ് തകർന്നു To advertise here, നെടുംകുന്നം : പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അണിയറപ്പടി-കല്ലോലി-മാണികുളം റോഡ് ഗാരന്റി കാലാവധി കഴിഞ്ഞതോടെ തകർന്നുതുടങ്ങി. തകർന്ന ഭാഗങ്ങളിലെ കുഴികൾ നാട്ടുകാർ മണ്ണിട്ട് അടയ്ക്കുകയാണിപ്പോൾ. 2019-ൽ നവീകരിച്ച റോഡ് കാലാവധി കഴിഞ്ഞതോടെ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടുതുടങ്ങി. വാഴൂർ റോഡുമായി ചേരുന്ന അണിയറപ്പടി ഭാഗത്തും കണ്ണാശുപത്രിപ്പടി ഭാഗത്തുമെല്ലാം ടാറിങ് പൂർണമായി തകർന്നു. ഇവിടത്തെ കുഴികളിൽ ഇരുചക്രവാഹനങ്ങൾ തെന്നിമറിയുന്നത് പതിവായപ്പോഴാണ് നാട്ടുകാർ കുഴിയിൽ മണ്ണിട്ട് നിരത്തിയത്. രണ്ടേകാൽ കിലോമീറ്ററുള്ള റോഡിൽ മാണികുളത്തിന് സമീപവും പലഭാഗങ്ങളായി തകർന്നു. ജനവാസ മേഖലയിലൂടെ പോകുന്ന പ്രധാന റോഡാണിത്. ഒപ്പം ചങ്ങനാശ്ശേരി-വാഴൂർ, കറുകച്ചാൽ-മണിമല റോഡുകളെ ബന്ധിക്കുന്ന ഇടറോഡും. ബൈപ്പാസാക്കി നവീകരിച്ചാൽ നെടുംകുന്നം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കറുകച്ചാൽ എത്താതെ എളുപ്പത്തിൽ അണിയറപ്പടിയിലൂടെ വാഴൂർ റോഡിലെത്താം. റോഡ് പഞ്ചായത്തോ, ജില്ലാപഞ്ചായത്തോ ഏറ്റെടുത്ത് മിനി ബൈപ്പാസാക്കി നവീകരിച്ചാൽ ആളുകൾക്ക് കൂടുതൽ പ്രയോജനപ്പെടും. Published: 29 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
