കാലുകൾ കഥ പറയുന്നു, ലഹരിക്കെതിരെ ചുവടു വെക്കാം

കാലുകൾ കഥ പറയുന്നു, ലഹരിക്കെതിരെ ചുവടു വെക്കാം

M
MathrubhumiSource Link
കുഞ്ഞിക്കാലു പിച്ചവെക്കുന്നത് അമ്മയ്‌ക്കൊപ്പമാണ്. വീഴാതെ, ചുവടുപിഴക്കാതെ അമ്മയുടെ കരുതൽ. പയ്യെ പയ്യെ നാം സ്വന്തംകാലിൽ നടക്കാൻ പഠിക്കുന്നു. നിൽക്കാൻ പഠിക്കുന്നു. കൂട്ടുകാരുടെ കാലുകൾ കൂടെയുണ്ടാവും. പക്ഷെ അതിൽ ചിലപ്പോൾ ചതിക്കുഴികളും കണ്ടേക്കാം. എവിടെയോ അത്തരമൊരു കൂട്ടുകെട്ടിൽ പെട്ട് ലഹരിയിലേക്ക് ചുവടുവെച്ചുപോവുന്ന യുവത്വം. പിന്നെ വേച്ചുപോവുന്ന കാലുകൾ. അമ്മയെ തല്ലുന്ന, കൂട്ടുകാരിയെ പീഡിപ്പിക്കുന്ന ക്രൈമിലേക്ക് അത് ചുവടുതെറ്റിവീഴുന്നു. ജയിലിലായി. അസുഖബാധിതനായി ആശുപത്രി കിടക്കയിലെത്തുമ്പോൾ കൂടെ അമ്മയുടെ കാലുകൾ തന്നെയേ ഉള്ളൂ. ഇത്തിരി കരുതലിനായി. ഇരുകാലുകളും കൂട്ടികെട്ടി ചുടുകാട്ടിലേക്കുള്ള യാത്രയ്ക്ക് ചുവടുവെക്കുമ്പോഴേക്കും ജീവിതം ചോർന്നു പോയിരുന്നു. അവിടെ നമ്മളും പകച്ചുപോവും. To advertise here, ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശവുമായി ഈ ഹ്രസ്വചിത്രമൊരുക്കിയത് ശ്യാം ശിവരാജാണ്. കഥാപാത്രങ്ങളുടെ കാലുകൾ മാത്രമാണ് ക്യാമറയ്ക്ക് മുന്നിൽ. പക്ഷെ ആ കഥാപാത്രങ്ങളുടെ മുഖം നമ്മുടെ പരിചിതമുഖങ്ങളാവുന്നു എന്നിടത്താണ് സംവിധായകന്റെ മിടുക്ക്. ശബ്ദവും സംഗീതവും സംഭാഷണങ്ങളും കൊണ്ട് പ്രേക്ഷകരെ വർത്തമാനകാല സത്യത്തിന്റെ മുന്നിൽ വേദനയോടെ കൊണ്ടുനിർത്തുന്നു. ലഹരിയോട് പോരാടി അതിന്റെ നീരാളിക്കൈയിൽ നിന്നും ഓരോ ജീവിതങ്ങളേയും മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത, അതിലേക്ക് വീഴാതെ യുവതലമുറയെ കാക്കേണ്ടതുണ്ടെന്ന ശക്തമായ സന്ദേശം. അതാണ് ശ്യാം ശിവരാജിന്റെ ചുവടുകൾ പറയുന്നത്. കൊല്ലത്ത് നടത്തിയ പ്രദർശനത്തിൽ പ്രേക്ഷകരുടെ നല്ല അഭിപ്രായങ്ങൾ ഏറ്റുവാങ്ങിയ ചിത്രം സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചരണങ്ങൾക്കടക്കം നൽകാനുള്ള തീരുമാനത്തിലാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ഇതിന്റെ നിർമ്മാണം വൈററ് ഫ്രെയിം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജൻ നാരായണൻ, ക്യാമറ-എഡിറ്റിങ് വിജിൻ കണ്ണൻ, കല ചിക്കുസുന്ദർ, Content Highlights: How Drug Addiction Destroys Lives: A Powerful Short Film Journey Published: 04 Apr 2026, 09:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാലുകൾ കഥ പറയുന്നു, ലഹരിക്കെതിരെ ചുവടു വെക്കാം — Mathrubhum… | Boolokam