കാളികാവ് : ജങ്ഷനിൽ കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ്-എൽ.ഡി.എഫ്. പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. പരസ്യപ്രചാരണം അവസാനിക്കുന്നതിന്റെ ആവേശത്തിൽ ഇരുവിഭാഗവും നേരത്തേതന്നെ ജങ്ഷനിൽ നിലയുറപ്പിച്ചു. അനൗൺസ്‌മെന്റ് വാഹനങ്ങളും മുദ്രാവാക്യങ്ങളുമായി അണികൾ കളംനിറഞ്ഞപ്പോൾ എൽ.ഡി.എഫ്. വാഹനത്തിന് മുകളിൽ ഇരുന്ന് എഴുപതുകാരിയായ ഇമ്പിച്ചി മുത്തശ്ശി കൊടിവീശിയത് പ്രവർത്തകർക്ക് ആവേശമായി. കൂടുതൽ യു.ഡി.എഫ് പ്രവർത്തകരും എത്തിയതോടെ രംഗം ചൂടുപിടിപ്പിച്ചു. To advertise here, നിശ്ചിത സമയമായ ആറിന് ശേഷവും പ്രവർത്തകർ കൊടിവീശിയതും പടക്കംപൊട്ടിച്ചതുമാണ് വാഗ്വാദങ്ങൾക്കും സംഘർഷാവസ്ഥയ്ക്കും കാരണമായത്. തുടർന്ന് പോലീസും മുതിർന്ന നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി. ആറരയോടെ പ്രവർത്തകർ പൂർണമായും പിരിഞ്ഞുപോയതോടെ അനിഷ്ട സംഭവങ്ങളില്ലാതെ പ്രചാരണത്തിന് സമാപനമായതിന്റെ ആശ്വാസത്തിലാണ് പോലീസും നേതാക്കളും. Published: 08 Apr 2026, 03:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാളികാവിൽ കൊട്ടിക്കലാശത്തിനിടെ നേരിയ സംഘർഷം
M
MathrubhumiSource Link
about 1 month ago