കാളികാവ് : കാളികാവിലും പരിസരങ്ങളിലും വിവിധയിടങ്ങളിലായി വൻതോതിൽ മാലിന്യങ്ങൾ തള്ളിയനിലയിൽ കണ്ടെത്തി. ആരോഗ്യവകുപ്പും പഞ്ചായത്ത് വേസ്റ്റ് മാനേജ്മെന്റ് എൻഫോഴ്സ്‍മെൻറും നടത്തിയ പരിശോധനയിലാണ് പഞ്ചായത്തുപരിധിയിൽ വൻതോതിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. To advertise here, കാളികാവ് ടൗണിലെ രണ്ടു പാലങ്ങൾക്ക് ചുവട്ടിലായും നരിയക്കംപൊയിലിനും ആനവാരിക്കുമിടയിലുള്ള പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളിയിട്ടുണ്ട്. വീടുകളിൽനിന്നുള്ള പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ, കടകളിൽനിന്നും അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽനിന്നുമുള്ള ജൈവമാലിന്യങ്ങൾ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പരിശോധനകൾ ഊർജിതമാക്കുമെന്നും നിയമലംഘകർക്കെതിരേ കനത്ത പിഴ ഈടാക്കുമെന്നും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷഹനാസ് പറഞ്ഞു. വേസ്റ്റ് മാനേജ്മെന്റ് എൻഫോഴ്സ്‌മെന്റ് ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറി ഷഹനാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ മോഹൻ, ബ്ലോക്ക് ശുചിത്വമിഷൻ കോഡിനേറ്റർ അജ്മൽഷാ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്. വരുംദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. Published: 18 Mar 2026, 03:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാളികാവിൽ പൊതുസ്ഥലത്ത് മാലിന്യം നടപടിക്കൊരുങ്ങി പഞ്ചായത്ത്
M
MathrubhumiSource Link
about 2 months ago