ആലത്തൂർ : കാവശ്ശേരി പൂരാഘോഷത്തിന് കഴനി, വാവുള്ള്യാപുരം ദേശങ്ങളിൽ കൂറയിട്ടു. വ്യാഴാഴ്ച വൈകീട്ട് കഴനി കല്ലേപ്പുള്ളി ചീർമ്പഭഗവതി ക്ഷേത്രത്തിൽനിന്ന് 51 കലാകാരന്മാരുടെ പാണ്ടിമേളത്തോടെ ദേശക്കാർ മന്ദിലേക്ക് പുറപ്പെട്ടു. പൂജയ്ക്കുശേഷം കൂറയിട്ടു. കഴനി സുബ്രഹ്മണ്യക്ഷേത്രത്തിൽനിന്ന് കമ്മിറ്റി അംഗങ്ങൾ ദീപം സ്വീകരിച്ച് സഹസ്രദീപം തെളിയിച്ചു. തുടർന്നായിരുന്നു സാമ്പിൾ വെടിക്കെട്ട്. കലാ-സാംസ്കാരിക പരിപാടി വ്യാഴാഴ്ച വൈകീട്ട് ആരംഭിക്കും.വാവുള്ള്യാപുരം ദേശമന്ദിലും അനുബന്ധ മന്ദുകളിലും ശനിയാഴ്ച രാവിലെ കൂറയിട്ടു. രാത്രി ദേശക്കുമ്മാട്ടി ആഘോഷിച്ചു. ദേശത്തെ വലിയാണ്ടി ദിവസമായ തിങ്കളാഴ്ചവരെ ദേശക്കുമ്മാട്ടി ഉണ്ടാകും. ശനിയാഴ്ച വൈകീട്ട് 5.30-ന് ലക്ഷദീപം തെളിയിക്കും. To advertise here, കാവശ്ശേരിദേശത്ത് വ്യാഴാഴ്ച വൈകീട്ട് കലാ-സാംസ്കാരിക പരിപാടി തുടങ്ങി. ശനിയാഴ്ച ചെറിയാണ്ടിയും ഞായറാഴ്ച വലിയാണ്ടിയും ആഘോഷിക്കും. തിങ്കളാഴ്ചയാണ് പറവേല. വെള്ളിയാഴ്ചരാവിലെ പകൽപ്പൂരം കമ്മിറ്റിയുടെ പറയെടുപ്പ് കഴനിചുങ്കത്ത് ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. ഒരുക്കുന്നത് ഒൻപത് വെടിക്കെട്ടുകൾ കാവശ്ശേരി പൂരത്തിന് സാമ്പിൾ ഉൾപ്പെടെ ഒൻപത് വെടിക്കെട്ടുകളാണ് വിവിധ കമ്മിറ്റികൾ ഒരുക്കുന്നത്. കഴനിദേശക്കാർ വ്യാഴാഴ്ച വൈകീട്ട് സാമ്പിൾ കത്തിച്ചു. കാവശ്ശേരി ദേശക്കാർ പറവേല ദിവസമായ തിങ്കളാഴ്ച ആൽത്തറമേളത്തിനുശേഷം സാമ്പിളിന് തിരികൊളുത്തും. പൂരദിവസമായ ചൊവ്വാഴ്ച വാവുള്ള്യാപുരം, കഴനി, കാവശ്ശേരി ദേശങ്ങൾ കഴനിചുങ്കം കേന്ദ്രീകരിച്ച് ഉച്ചയീട് വെടിക്കെട്ട് നടത്തും. ചൊവ്വാഴ്ച വൈകീട്ട് പകൽ എഴുന്നള്ളത്തിന്റെ മേളം ഈടുവെടിയാൽ പന്തലിൽ സമാപിക്കുമ്പോൾ എസ്.എൻ.ഡി.പി. പകൽപ്പൂരക്കമ്മിറ്റി സന്ധ്യാവെടിക്കെട്ട് ആരംഭിക്കും. ബുധനാഴ്ച പുലർച്ചെ വാവുള്ള്യാപുരം, കഴനി, കാവശ്ശേരി ദേശക്കുതിരകൾ ഈടുവെടിയാലിങ്കൽ എത്തിയശേഷം മൂന്ന് ദേശങ്ങളുടെയും വെടിക്കെട്ട് ആരംഭിക്കും. കാവശ്ശേരി ദേശത്തിന്റെ കമ്പം കത്തിക്കലും ഉണ്ടാകും. കൊയ്‌തൊഴിഞ്ഞ വിശാലമായ നെൽപ്പാടത്ത് നിയമാനുസൃതമായ സുരക്ഷാ മുൻകരുതലുകളോടെയാണ് വെടിക്കെട്ടുകൾ നടത്തുകയെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. Published: 27 Mar 2026, 03:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാവശ്ശേരി പൂരം: കഴനിയിലും വാവുള്ള്യാപുരത്തും കൂറയിട്ടു
M
MathrubhumiSource Link
about 1 month ago