കാവാലം : പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. ക്ഷേത്രംതന്ത്രി അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് മേൽശാന്തി കൃഷ്ണപ്രസാദ് എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു. രാത്രി ഏഴിന് തിരുവാതിര. 24-ന് രാത്രി ഒൻപതിന് കൊടിക്കീഴിൽ വിളക്ക്. 25-ന് രാവിലെ 10-ന് ഉത്സവബലി, രാത്രി ഏഴിന് കുച്ചിപ്പുഡി, എട്ടിന് ഒാട്ടൻതുള്ളൽ. To advertise here, 26-ന് രാവിലെ 10-ന് ഉത്സവബലി, രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ, 10-ന് ഭക്തിഗാനസുധ. 27-ന് രാവിലെ എട്ടിന് ശ്രീബലി, 10-ന് ഉത്സവബലി, ഏഴിന് നൃത്തനൃത്യങ്ങൾ, 10-ന് കഥകളി- നളചരിതം ഒന്നാം ദിവസം. 28-ന് രാവിലെ എട്ടിന് ശ്രീബലി, 10-ന് ഉത്സവബലി, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, 8.30-ന് വിളക്കെഴുന്നള്ളിപ്പ്, 7.30-ന് മെഗാ കൈകൊട്ടിക്കളി, ഒൻപതിന് ഹാസ്യ മാന്ത്രികം. 29-ന് രാവിലെ എട്ടിന് ശ്രീബലി, 10-ന് ഉത്സവബലി, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, 7.30-ന് ബാലെ. 30-ന് രാവിലെ എട്ടിന് ശ്രീബലി, 10-ന് ഉത്സവബലി, വൈകീട്ട് നാലിന് വേലകളി, ഏഴിന് സേവ തിരുമുമ്പിൽ വേല, 8.45-ന് നാടകം- ചിറക്. 31-ന് രാവിലെ എട്ടിന് ശ്രീബലി, 10-ന് ഉത്സവബലി, 7.30-ന് വയലിൻ ഫ്യൂഷൻ, 11.30-ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. ഏപ്രിൽ ഒന്നിന് രാവിലെ കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, ഉച്ചയ്ക്ക് 12 മുതൽ അന്നപ്രസാദ വിതരണം, 3.30-ന് ആറാട്ട് വരവ്.

കാവാലം പള്ളിയറക്കാവ് ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി
M
MathrubhumiSource Link
about 2 months ago