മാതൃഭൂമി ന്യൂസ് Last Updated: 22 April 2026, 05:06 PM IST പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി കീഴൂർ: കാസർകോട് കീഴൂരിൽ പ്രവാസി യുവാവിന് കുത്തേറ്റു. കീഴൂർ സ്വദേശി മിഗ്ദാദിനാണ് കുത്തേറ്റത്. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഗുണ്ടാസംഘമെന്നാണ് സൂചന. To advertise here, ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മിഗ്ദാദിനെ ഒരു സംഘം കൂട്ടമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ യുവാവ് ചികിത്സയിൽ തുടരുകയാണ്. പ്രവാസിയായ മിഗ്ദാദ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മുൻപും കീഴൂർ മേഖലകളിൽ ആക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നാട്ടുകാർക്കടക്കം പരിക്കേൽക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങളുമുണ്ടായി. അതിന്റെ തുടർച്ചയെന്ന നിലയിലാണ് ഈ സംഭവമെന്നാണ് കരുതുന്നത്. സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് പ്രാഥമികാന്വേഷണം നടത്തിവരികയാണ്. Content Highlights: NRI youth Migdad attacked by a gang in Keezhur, Kasaragod., Victim is currently receiving medical treatment for severe injuries., Incident linked to recurring gang violence in the Keezhur region., Melparamba police have launched an investigation into the assault. Published: 22 Apr 2026, 05:06 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാസർകോട്ട് പ്രവാസി യുവാവിന് കുത്തേറ്റു, ഗുരുതര പരിക്ക്; പിന്നിൽ ഗുണ്ടാസംഘമെന്ന് സൂചന
M
MathrubhumiSource Link
18 days ago