കാസർകോട്: ചികിത്സയ്ക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന് ഡാർട്ട് ഗൺ ഉപയോഗിച്ച് മയക്കുവെടിവെച്ചുകൊന്നു. സീതാംഗോളി സ്വദേശിയുടെ വളർത്തുനായയെയാണ് ചികിത്സിച്ച് രക്ഷപ്പെടുത്താനാകാത്ത സാഹചര്യത്തിൽ മയക്കുവെടിവെച്ചുകൊന്നത്. To advertise here, പേവിഷബാധയാണെന്നറിയാതെയാണ് ഉടമ പോമറേനിയൻ ഇനത്തിൽപ്പെട്ട നായയുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിയത്. ഇതിനിടെ ഉടമയെ നായ കടിക്കുകയും ചെയ്തു. നായയെ പരിശോധിച്ച സീനിയർ വെറ്ററിനറി സർജൻ ഡോ. എസ്. രാജു പേവിഷബാധ സ്ഥിരീകരിച്ചു. തുടർന്നാണ് അദ്ദേഹം ഡാർട്ടിങ് ഗൺ ഉപയോഗിച്ച് നായയെ മയക്കുവെടിവെച്ചത്. ഡാർട്ട് ഗൺ നാട്ടിലിറങ്ങുന്ന കാട്ടാനയെയും കടുവയെയും പുലിയെയുമൊക്കെ മയക്കുവെടിവെക്കാനുപയോഗിക്കുന്ന ഡാർട്ട് ഗൺ (ട്രാൻക്വിലൈസർ ഗൺ) കാസർകോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലുമുണ്ട്. ഈ തോക്കിൽ സാധാരണ ഉണ്ടകൾക്ക് പകരം മരുന്ന് നിറച്ച ’ഡാർട്ടുകൾ’ (സിറിഞ്ചുകൾ) ആണ് ഉപയോഗിക്കുന്നത്. ഇവ വായുസമ്മർദം വഴിയാണ് കുതിച്ചുപായുന്നത്. ആനയെയും കടുവയെയും പുലിയെയുമൊക്കെ മയക്കുന്നതിനായി വ്യത്യസ്തമായ മരുന്നുകളാണ് ഉപയോഗിക്കുന്നത്. കൃത്യമായ അളവിൽ മരുന്ന് നൽകിയില്ലെങ്കിൽ അവ നിശ്ചിതസമയത്തിനകം ഉണരുകയോ ചത്തുപോകുകയോ മയങ്ങാതിരിക്കുകയോ ചെയ്യും. വന്യജീവികളെ മയക്കുന്നതിനുള്ള മരുന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്ലാത്തതിനാൽ തോക്ക് സാധാരണ ഉപയോഗിക്കാറില്ല. Content Highlights: Rabid Dog Euthanized After Biting Owner at Veterinary Center Published: 14 Mar 2026, 07:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാസർകോട്ട് വളർത്തുനായയ്ക്ക് പേവിഷബാധ; ഡാർട്ട് ഗൺ ഉപയോഗിച്ച് മയക്കുവെടിവെച്ച് കൊന്നു,
M
MathrubhumiSource Link
about 2 months ago