BoolokamBoolokam
കാർ ഓട്ടോറിക്ഷയിലിടിച്ച്‌ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

കാർ ഓട്ടോറിക്ഷയിലിടിച്ച്‌ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

M
MathrubhumiSource Link
മലപ്പുറം : നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയ്ക്കൽ പുതുപ്പറമ്പ് ഒറ്റത്തെങ്ങ് വടക്കേതിൽ ബാദുൽ അബൂബക്കറിനാണ് (52) പരിക്കേറ്റത്. വെള്ളിയാഴ്‌ച പുലർച്ചെ മൂന്നരയോടെ കോഡൂർ ഉറുദു നഗറിലാണ് അപകടം. To advertise here, പത്രക്കെട്ടുകൾ വിതരണംചെയ്യാനുപയോഗിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് ബാദിൽ. വിതരണത്തിനായി പത്രക്കെട്ടുമായി വരുന്നതിനിടെ എതിരേവന്ന കാർ നിയന്ത്രണംവിട്ട് മതിലിലും പിന്നീട് ഓട്ടോയിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാദിലിനെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച്‌ ശസ്ത്രക്രിയ നടത്തി. അപകടത്തിൽ മലപ്പുറം പോലീസ് കേസെടുത്തു. Published: 04 May 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാർ ഓട്ടോറിക്ഷയിലിടിച്ച്‌ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് —… | Boolokam