കാർ കിണറ്റിലേക്ക് മറിഞ്ഞ് നാസിക്കിൽ ഒരു കുടുംബത്തിലെ ഒമ്പതുപേർക്ക് ദാരുണാന്ത്യം

കാർ കിണറ്റിലേക്ക് മറിഞ്ഞ് നാസിക്കിൽ ഒരു കുടുംബത്തിലെ ഒമ്പതുപേർക്ക് ദാരുണാന്ത്യം

M
MathrubhumiSource Link
മുംബൈ : മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാർ വെള്ളംനിറഞ്ഞ കിണറ്റിലേക്ക് മറിഞ്ഞ് ആറു കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. To advertise here, നാസിക്കിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ദിൻഡോരി താലൂക്കിലെ ശിവാജി നഗറിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇന്ദോർ സ്വദേശികളായ സുനിൽ ദത്താത്രേയ ദാർഗൊഡെ (34), ഭാര്യ രേഷ്മ (30), മകൾ രാഖി( ഗുണവതി-10), ആശാ അനിൽ ദാർഗോഡെ (32) മകൻ ശ്രേയസ് (11), മകൾ സൃഷ്ടി (14) ഇവരുടെ കുടുംബത്തിൽനിന്നുള്ള സമൃദ്ധി രാജേന്ദ്ര ദാർഗോഡെ (7), മാധുരി (13), ശ്രാവണി അനിൽ ദാർഗോഡെ (11) എന്നിവരാണ് മരിച്ചത്. സ്വകാര്യ കോച്ചിങ് സെന്റർ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവം അറിഞ്ഞയുടനെ ഗ്രാമവാസികൾ ഓടിയെത്തി. പോലീസ്, അഗ്നിരക്ഷാ സേന, ദുരന്തനിവാരണ വിഭാഗം എന്നിവരോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കിണറ്റിൽ വെള്ളം നിറഞ്ഞത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി. രണ്ട് ക്രെയിനുകളുടെ സഹായത്തോടെ കാർ പൊക്കിയെടുത്ത്. കാറിനുള്ളിൽനിന്ന് മൃതദേഹങ്ങളാണ് കണ്ടെടുക്കാനായത്. ആഘോഷപരിപാടികൾക്കായി ധരിച്ച വസ്ത്രങ്ങളോടെയുള്ള കുട്ടികളുടെ മൃതദേഹങ്ങൾ കണ്ട് രക്ഷാപ്രവർത്തകരും നാട്ടുകാരും കണ്ണീരണിഞ്ഞു. രോഷാകുലരായി ജനങ്ങൾ :സംഭവത്തിൽ ജനങ്ങളുടെ രോഷം ഭരണാധികാരികൾക്ക് നേരെ ഉയർന്നു. റോഡ് മധ്യത്തിലാണ് ഈ കിണറെന്നും സംരക്ഷണ ഭിത്തിയോ ഇതിന് മുകളിൽ ഇരുമ്പ് വലയോ കെട്ടിയിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. ഗ്രാമവാസികൾ പലവട്ടം ഇക്കാര്യം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഒട്ടേറെത്തവണ ഈ കിണറ്റിൽ കാലികൾ വീണിരുന്നതായും ഗ്രാമവാസികൾ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാർ കിണറ്റിലേക്ക് മറിഞ്ഞ് നാസിക്കിൽ ഒരു കുടുംബത്തിലെ ഒമ്പതു… | Boolokam