കാർ കുഴിയിൽചാടി നിയന്ത്രണംവിട്ട്‌ ഓട്ടോയിടിച്ചുതകർത്തു

കാർ കുഴിയിൽചാടി നിയന്ത്രണംവിട്ട്‌ ഓട്ടോയിടിച്ചുതകർത്തു

കലുങ്കിന്റെ ഭാഗവും ഓടയുടെ മൂന്ന് സ്ലാബുകളും തകർന്നിട്ട് മൂന്നു മാസത്തിലധികം To advertise here, മണിമല : ദിശതെറ്റിച്ച് എതിരേവന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ റോഡരികിലെ സ്ലാബ് തകർന്ന കുഴിയിൽ ചാടി നിയന്ത്രണംവിട്ട് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോ ഇടിച്ചുതകർത്തു. നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കോത്തലപ്പടി- ഏറത്തുവടകര റോഡിന്റെ ആരംഭത്തിൽ കോത്തലപ്പടിയിലുള്ള കലുങ്കിന്റെ ഒരു ഭാഗവും ഓടയുടെ മൂന്ന് സ്ലാബുകളും തകർന്നിട്ട് മൂന്നു മാസത്തിലധികമായി. അപകടകരമായ നിലയിലുള്ള സ്ലാബ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. സ്ലാബ് തകർന്ന ഭാഗത്ത് നാട്ടുകാർ ഏതാനും ബോർഡുകൾവെച്ച് മറച്ചിരുന്നു. കാർ ഓടിച്ചിരുന്നയാളിന് കുഴി കാണാൻ സാധിക്കാതിരുന്നതിനാൽ നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. മണിമല പോലീസ്‌ കേസെടുത്തു. Published: 17 Apr 2026, 02:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാർ കുഴിയിൽചാടി നിയന്ത്രണംവിട്ട്‌ ഓട്ടോയിടിച്ചുതകർത്തു — Ma… | Boolokam