മാന്നാർ : കാർ നിയന്ത്രണംവിട്ട് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചുമറിഞ്ഞു. കാറിലുണ്ടായിരുന്ന ബി.ജെ.പി. ചെന്നിത്തല ഏരിയ പ്രസിഡന്റ് ശ്രീകുമാർ കണിച്ചേരിൽ അപകടത്തിൽനിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടു. To advertise here, ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ചെന്നിത്തല കോട്ടമുറി ചക്കുംമൂട് ജങ്ഷനു വടക്കുവശത്തായിരുന്നു അപകടം. ഇരമത്തൂരിൽനിന്നു വീട്ടിലേക്കു വരുകയായിരുന്നു അദ്ദേഹം. നിയന്ത്രണംവിട്ട കാർ ആദ്യം മതിലിലും പിന്നീട് വൈദ്യുതി പോസ്റ്റിലും ഇടിച്ചശേഷം റോഡിലേക്കു തലകീഴായി മറിയുകയായിരുന്നു. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ശ്രീകുമാറിനെ കാറിൽനിന്നു പുറത്തെടുത്തത്. ഉടൻതന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ്. Published: 04 May 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

