പടിഞ്ഞാറ്റിൻകര കരിശുപള്ളി കിഴക്കേ മാറിയിടം റോഡ് To advertise here, ചേർപ്പുങ്കൽ : പടിഞ്ഞാറ്റിൻകര കുരിശുപള്ളി കിഴക്കേ മാറിയിടം റോഡിലൂടെ കാൽനട പോലും അസാധ്യം. മുത്തോലി പഞ്ചായത്തിന്റെ രണ്ട് കിലോമീറ്ററോളം റോഡാണ് മുഴുവൻ പോയി കിടക്കുന്നത്. കടപ്ലാമറ്റം പഞ്ചായത്തിന്റെ ഭാഗം ഒരുമാസം മുൻപ് ടാർ ചെയ്തിരുന്നു. ഈ റോഡിലൂടെ ഇരുചക്രവാഹനത്തിൽ പോയാൽ അപകടം ഉറപ്പ്. റോഡ് നിറയെ മെറ്റൽ ഇളകികിടക്കുന്നു. കൂടാതെ വൻകുഴികളും രൂപപ്പെട്ടിരിക്കുന്നു. ഓട്ടോറിക്ഷകളും ഇത് വഴി ഓട്ടം വരാൻ മടിക്കുന്നു. ഇവിടുത്തുകാർക്ക് ചേർപ്പുങ്കൽ ഭാഗത്തേക്കും മരങ്ങാട്ടുപള്ളി ഭാഗത്തേക്കും പോകാനുള്ള എളുപ്പവഴിയും കൂടിയാണ് ഇത്. ഇവിടെ നിന്നും കടപ്ലാമാറ്റം പഞ്ചായത്തിലെ റോഡ് നന്നാക്കിയിട്ടുണ്ട്. മുത്തോലി പഞ്ചായത്തിന്റെ കീഴിൽ വരുന്ന പഴയ പതിമൂന്നാം വാർഡാണിത്. ഇപ്പോൾ പതിനാലാം വാർഡാണ്. കഴിഞ്ഞ അഞ്ച് വർഷമായി റോഡിൽ ഒരുപണിയും നടത്തിയിട്ടില്ല. അധികൃതരുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. നടന്ന് പോലും പോകാൻ പറ്റില്ല മെറ്റലുകൾ ഇളകിക്കിടക്കുന്നു. കൂടാതെ കുഴിയും. കാലൊന്നുതെറ്റിയാൽ മറിഞ്ഞുവീഴും. ഓട്ടോറിക്ഷ വിളിച്ചുപോലും വീട്ടിൽ വരാൻ പറ്റാത്ത അവസ്ഥയാണ്. - എം.റ്റി. ജോസഫ് തറപ്പുതൊട്ടിയിൽ പടിഞ്ഞാറ്റിൻകര. വീഴാതെ കടന്നുകിട്ടിയാൽ ഭാഗ്യം ഒന്നാമത് റോഡ് പൊളിഞ്ഞുകിടക്കുന്നു. കൂടാതെ ഈ ഭാഗത്ത് ഒരു തെരുവ് വിളക്ക് പോലുമില്ല. മെറ്റലിൽ കയറി മറിഞ്ഞുവീഴല്ലേ എന്ന പ്രാർഥനയോടെയാണ്. വണ്ടി ഓടിക്കുന്നത്. റോഡ് മുഴുവൻ മെറ്റലും ചരലും നിറഞ്ഞിരിക്കുന്നു. വീഴാതെ കടന്നുകിട്ടിയാൽ ഭാഗ്യം. - റ്റി.എം. പ്രകാശ്, താന്നിക്കൽ തെക്കുംമുറി കണ്ടത്തിൽ പോകാതെ രക്ഷപ്പെടണം സ്കൂട്ടറിൽ പോലും റോഡിലൂടെ പോകാൻ പറ്റില്ല. കണ്ണ് തെറ്റിയാൽ റോഡിൽ മറിഞ്ഞുവീഴും. റോഡിൽ നിറയെ മെറ്റലും കുഴിയുമാണ്. വണ്ടി ഒന്ന് പാളിയാൽ കണ്ടത്തിൽ വീഴും. -വി.കെ. പ്രകാശ് വേങ്ങപ്പള്ളിൽ പടിഞ്ഞാറ്റിൻകര.
