ദേശീയപാതയിൽ പൊൻകുന്നം മുതൽ മുണ്ടക്കയം വരെപലയിടങ്ങളിലും കാട് വളർന്ന് നിൽക്കുന്നത് കാൽനടയാത്രികർക്ക് പ്രയാസമാകുന്നു To advertise here, കാഞ്ഞിരപ്പള്ളി : ദേശീയപാത 183-ൽ പാതയോരത്ത് കാട് വളർന്നുനിൽക്കുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. പൊൻകുന്നം മുതൽ മുണ്ടക്കയം വരെയുള്ള പലയിടങ്ങളിലും കാട് വളർന്ന് നിൽക്കുന്നതിനാൽ യാത്രക്കാർ റോഡിലേക്കിറങ്ങി വേണം നടക്കാൻ. കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി കരിശുങ്കൽ, 26-ാംമൈൽ, പാറത്തോട്, ചോറ്റി എന്നിവിടങ്ങളിലാണ് കാട് വളർന്നുനിൽക്കുന്നത്. കാഞ്ഞിരപ്പള്ളി കുരിശുങ്കലിൽ ബസ്‌സ്റ്റോപ്പിനോടുചേർന്ന് വളവിലാണ് കാട് വളർന്ന് നിൽക്കുന്നത്. മണിമല ഭാഗത്തുനിന്നെത്തുന്ന യാത്രക്കാർ കുരിശുങ്കൽ കവലയിലേക്ക് നടന്നുവരുന്നത് ഈ ഭാഗത്തുകൂടിയാണ്. മുമ്പ് മാലിന്യം തള്ളിയിരുന്ന ഈ പ്രദേശത്ത് സെയ്ന്റ് ഡൊമിനിക്‌സ് സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ മാലിന്യംനീക്കി ഉദ്യാനം നിർമിച്ചിരുന്നു. എന്നാൽ, വീണ്ടും പ്രദേശം കാടുകയറിയ നിലയിലാണ്. കാട് റോഡിലേക്ക് വളർന്നുനിൽക്കുന്നത് കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. Published: 17 Mar 2026, 03:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
