കാൽനൂറ്റാണ്ടിനുശേഷം സീതത്തോട്ടിൽ വീണ്ടും സിനിമാപ്രദർശനം

കാൽനൂറ്റാണ്ടിനുശേഷം സീതത്തോട്ടിൽ വീണ്ടും സിനിമാപ്രദർശനം

M
MathrubhumiSource Link
സീതത്തോട്‌ : കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്‌ക്ക്‌ ശേഷം സീതത്തോട്ടിലെ ജനങ്ങൾ വീണ്ടും സ്വന്തം ഗ്രാമത്തിൽ സിനിമ കണ്ട്‌ ആസ്വദിച്ചുതുടങ്ങി. സീതത്തോട്‌ ഗവി ഷോപ്പിങ് മാളിലെ ഗവി-ഗാലക്‌സി തിയേറ്ററിൽ വ്യാഴാഴ്‌ച രാവിലെ സിനിമ പ്രദർശനം തുടങ്ങിയതോടെയാണ്‌ കാലത്തിന്റെ ചുരുളുകളിൽ ഒളിഞ്ഞുകിടന്നൊരു സ്വപ്‌നം വീണ്ടും കണ്ണുതുറന്നത്‌. ഒരിക്കൽ ഗ്രാമത്തിന്റെ ഹൃദയമിടിപ്പായിരുന്നു പഴയ സിനിമാ തിയേറ്റർ. ചിരികളും കൈയടികളും, കണ്ണീരുമെല്ലാം ഒരുമിച്ചു കലർന്നിരുന്നൊരു സാംസ്‌കാരികകേന്ദ്രം. എന്നാലത്‌ കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം അടഞ്ഞു പോയി. To advertise here, സീതത്തോട്ടിൽ വീണ്ടുമൊരു സിനിമാ തിയേറ്റർ ഇനി ഉണ്ടാകുകയേയില്ലെന്ന്‌ ജനം കരുതിയിരുന്നപ്പോഴാണ്‌ ഗ്രാമത്തിൽ പുതിയൊരു സിനിമാ തിയേറ്റർ എന്ന ആശയവുമായി ഗ്രാമപ്പഞ്ചായത്ത്‌ ഭരണസമിതി രംഗത്ത്‌ വന്നത്‌. സ്ഥലം എം.എൽ.എ.യും പഞ്ചായത്ത്‌ ഭരണസമിതിയുമെല്ലാം ഒന്നിച്ചുകൈകോർത്തതോടെ ആറുകോടിയിൽ പരം രൂപ ചെലവഴിച്ച്‌ സീതത്തോടിന്റെ ഹൃദയ ഭാഗത്ത്ുതന്നെ പുതിയ സിനിമാ തിയേറ്റർ യാഥാർഥ്യമാക്കി. ആധുനിക സാങ്കേതിക വിദ്യകൾ, സുഖപ്രദമായ ഇരിപ്പിട സൗകര്യങ്ങൾ, മികച്ച ശബ്‌ദ-ദൃശ്യ അനുഭവം എല്ലാം ചേർന്നൊരു നവയുഗ സിനിമാ തിയേറ്റർ ഇനി സീതത്തോടിന്‌ സ്വന്തം. ഏതാനും ദിവസം മുമ്പ്‌ തിയേറ്ററിന്റെ ഉദ്‌ഘാടനമെല്ലാം കഴിഞ്ഞിരുന്നെങ്കിലും ഒരു റിലീസ്‌ ചിത്രത്തോടുകൂടി പ്രദർശനം ആരംഭിക്കുക എന്ന ലക്ഷ്യത്തിനായി വീണ്ടും കാത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച റിലീസ്‌ ചെയ്ത ആട്‌-3 യുടെ പ്രദർശനത്തോടെയാണ്‌ തിയേറ്ററിന്റെ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്‌. നീണ്ട നാളത്തെ ഇടവേളയ്ക്ക്‌ ശേഷം വന്ന പുതിയ തിയേറ്ററിലെ ആദ്യ പ്രദർശനംമുതൽ കാണാൻ ജനങ്ങൾ ഒഴുകിയെത്തുകയാണുണ്ടായത്‌. വ്യാഴാഴ്‌ച അഞ്ച്‌ ഷോകളാണിവിടെ ഓടിയത്‌. അഞ്ചും ഹൗസ്‌ഫുൾ. വരും ദിവസങ്ങളിലെ പ്രദർശനത്തിനുള്ള ടിക്കറ്റുകൾകൂടി വിറ്റഴിഞ്ഞ്‌ പോയിരിക്കുകയാണ്‌. വീണ്ടുമൊരു തിയേറ്റർ പ്രവർത്തനക്ഷമമായതിലൂടെ പഴയ തലമുറയുടെ ഓർമ്മകളും പുതിയ തലമുറയുടെ സ്വപ്‌നങ്ങളും കൈകോർക്കുകയാണ്‌. വ്യാഴാഴ്‌ച ആദ്യ ഷോയുടെ തിരശ്ശീല ഉയർന്നപ്പോഴേക്കും ഗ്രാമത്തിലാകെ സന്തോഷത്തിന്റെ തിരമാല ഉയരുകയായിരുന്നു. Published: 20 Mar 2026, 12:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാൽനൂറ്റാണ്ടിനുശേഷം സീതത്തോട്ടിൽ വീണ്ടും സിനിമാപ്രദർശനം — M… | Boolokam