കാൽവരി മൗണ്ടിൽ പീഡാനുഭവയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി

കാൽവരി മൗണ്ടിൽ പീഡാനുഭവയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി

M
MathrubhumiSource Link
ചെറുതോണി : കാൽവരിമൗണ്ട് സെയ്ന്റ് ജോർജ് ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച നടക്കുന്ന പീഡാനുഭവ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. To advertise here, വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ദുഃഖവെള്ളിയാഴ്ച കാൽവരി മൗണ്ട് കുരിശുമല കയറുന്നവർക്ക് നേർച്ചക്കഞ്ഞിയോടൊപ്പം വിളമ്പാനുള്ള മാങ്ങ അച്ചാറും തയ്യാറാക്കി. ഇടവകയിലെ വീടുകളിൽനിന്ന്‌ പുരുഷൻമാർ ശേഖരിക്കുന്ന മാങ്ങകൾ ദേവാലയത്തിലെത്തിക്കും. തുടർന്ന് ഇടവകയിലെ അമ്മമാരുടെ നേതൃത്വത്തിലാണ് അച്ചാർ തയ്യാറാക്കുന്നത്. ഇത് ദുഃഖവെള്ളിയാഴ്ച കുരിശുമലയിലെത്തിക്കും. രണ്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള കുരിശുമലയിലേക്ക് പകുതിദൂരം വാഹനങ്ങളിലാണ് സാധനങ്ങൾ എത്തിക്കുന്നത്. ബാക്കിയുള്ള ദൂരം വിശ്വാസികൾ തലച്ചുമടായെത്തിക്കും. നേർച്ചക്കഞ്ഞിക്കൊപ്പം അച്ചാറും വൻപയർ തോരനും വിശ്വാസികൾക്ക് നൽകും. ഇത്തവണ 200 കിലോ മാങ്ങയുടെ അച്ചാറാണ് തയ്യാറാക്കിയത്. അടിമാലി- കുമളി ദേശീയ പാതയോരത്തെ പ്രകൃതി രമണീയമായ കാൽവരിമൗണ്ട് കുരിശുമല ഹൈറേഞ്ചിലെ പ്രധാന തീർഥാടനകേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമാണ്. വലിയ നോമ്പാചരണത്തിന്റെ ഭാഗമായി ആയിരക്കണക്കിന് തീർഥാടകർ ഇവിടെ പരിഹാര പ്രദക്ഷിണത്തിന് എത്താറുണ്ട്. ഓശാന ഞായർ മുതൽ ഇടവകയുടെ നേതൃത്വത്തിൽ വിപുലമായ വിശുദ്ധ വാരാചരണ ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷകൾ ഇടവക പള്ളിയിൽ ആരംഭിക്കും. തുടർന്ന് കാൽവരി മൗണ്ട് കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണം, മലമുകളിൽ ദുഃഖവെള്ളി സന്ദേശം, നേർച്ചക്കഞ്ഞി വിതരണം എന്നിവ നടക്കുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. Published: 01 Apr 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാൽവരി മൗണ്ടിൽ പീഡാനുഭവയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി — M… | Boolokam