വടക്കാഞ്ചേരി: മാരാത്തുകുന്ന് ഉന്നതിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛൻ മരിച്ചു. വാരിയത്ത് വീട്ടിൽ വിഷ്ണു (32) ആണ് മരിച്ചത്. മകൻ അരുഷ് കിണറ്റിൽ വീണതറിഞ്ഞ് രക്ഷിക്കാനിറങ്ങിയതായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് അപകടം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് കിണറിന് സമീപത്തേക്ക് പോയി കാൽ തെന്നി വീഴുകയായിരുന്നു. ഇതറിഞ്ഞതോടെ അച്ഛൻ വിഷ്ണു രക്ഷിക്കാൻ കിണറ്റിലേക്ക് ചാടി. ബഹളം കേട്ടെത്തിയ അയൽവാസി എഴുത്തശ്ശൻ വീട്ടിൽ വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. To advertise here, അപ്പോഴേക്കും വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും അവിടേക്കെത്തി. കുട്ടിയെ രക്ഷിച്ചതറിഞ്ഞതോടെ അഗ്നിരക്ഷാസേനാംഗങ്ങൾ മടങ്ങാൻ നിൽക്കുകയായിരുന്നു. അപ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്നും കിണറ്റിലേക്ക് ചാടിയിട്ടുണ്ടാകുമെന്നും സംശയം പറഞ്ഞത്. അഗ്നിരക്ഷാസേനാംഗങ്ങൾ കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കിണറ്റിലെ ചേറിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി. കുട്ടി അപകടനില തരണംചെയ്തതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കിണറ്റിനുള്ളിൽ ഓക്സിജൻ കുറവായിരുന്നുവെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായും ഇരുവരെയും രക്ഷിക്കാനിറങ്ങിയവർ പറഞ്ഞു. നിർമാണത്തൊഴിലാളിയാണ് വിഷ്ണു. ഭാര്യ: സുനിത. Content Highlights: A 3-year-old child fell into an open well in Vadakancherry., The father, Vishnu (32), jumped in to rescue his son and tragically passed away., The child was rescued by a neighbor and is currently stable., Fire and rescue services recovered the father from the well's silt., Lack of oxygen in the well is cited as a primary cause of the casualty. Published: 17 Mar 2026, 06:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കിണറ്റിൽ വീണ മകനെ രക്ഷിക്കാനിറങ്ങിയ അച്ഛൻ മരിച്ചു
M
MathrubhumiSource Link
about 2 months ago