കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

M
MathrubhumiSource Link
ആനിക്കാട് : നൂറോമ്മാവിൽ കിണറ്റിൽ വീണ താന്നിമൂട്ടിൽ ഉമേഷ്ിനെ (40) തിരുവല്ലയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. ഉച്ചത്തിലുള്ള നിലവിളികേട്ട് ആളുകൾ അന്വേഷിച്ചെത്തുമ്പോഴാണ് പത്ത് മീറ്ററോളം താഴ്ചയുള്ള കിണറ്റിൽ ഇയാളെ കണ്ടെത്തിയത്. To advertise here, ഉടൻ പോലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിക്കുകയായിരുന്നു. കയറിൽ വല കെട്ടിയിറക്കി അതിൽ കയറ്റി ഉയർത്തിയെടുത്തു. ഉമേഷിന് പരിക്കുകളില്ല. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. സതീഷ് കുമാർ, ഓഫീസർമാരായ ഷിബു, രഞ്ജിത്ത്, നന്ദു മനോജ്‌, വിഷ്ണു, ഹരികൃഷ്ണൻ, പ്രദീപ്‌, ഗോവിന്ദ് ചന്ദ്രൻ, കെ.പി. ഷാജി എന്നിവരുടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തിരുവല്ല : കിഴക്കൻ മുത്തൂറിൽ കിണർ തേകാനിറങ്ങവേ ശ്വാസംമുട്ടി കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. നഗരസഭ ആറാം വാർഡിൽ മാന്നാടത്ത് ജോൺ വർഗീസിന്റെ വീട്ടിൽ ശനിയാഴ്ച രാവിലെ 9.15-ഓടെയാണ് സംഭവം. കിഴക്കൻമുത്തൂർ വലിയാറിൽ രഞ്ജിത്താണ് (36) ആദ്യം കിണറ്റിൽ ഇറങ്ങിയത്. ഇയാൾക്ക് ശ്വാസം മുട്ടുന്നത് കണ്ട് പാടപ്പാട് മാറാൻതോട് ജോബി (40) കയറുവഴി ഊർന്ന് കിണറ്റിലേക്കിറങ്ങി. എന്നാൽ, ജോബിയും ശ്വാസംമുട്ടി കിണറ്റിൽ വീഴുകയുണ്ടായി. ഇതിനിടെ രഞ്ജിത് ഒരുവിധത്തിൽ കരയ്ക്കുകയറി. ജോബി കിണറ്റിൽ വീണതു കണ്ടയുടനെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അവർ ജോബിയെ നെറ്റിനുള്ളിൽ കയറ്റി കരയിൽ എത്തിച്ചു. മുകളിലേക്ക് വലിഞ്ഞ് കയറുന്നതിനിടെ രഞ്ജിത്തിന്റെ ശരീരത്തിൽ മുറിവ് പറ്റിയിരുന്നു. ഇരുവരെയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എസ്. അജിത്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. സതീഷ് കുമാർ, ഓഫീസർമാരായ എഫ്.ടി. ഷിബു, രഞ്ജിത്ത്, വിനോദ് ടൈറ്റസ്, ശ്രീദാസ്, വിഷ്ണു, പ്രദീപ്, നന്ദു മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി — Mathrubhumi… | Boolokam